Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രക്ഷോഭത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് ബിജെപിയെ തളച്ച ജാല വിദ്യ; സംഘപരിവാറിനെയും ബിജെപിയെയും നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് കേരള മുഖ്യമന്ത്രി കത്തിക്കയറുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പിണറായി വിജയനെ അവതരിപ്പിക്കുന്നത് വീര പരിവേഷത്തിൽ

29 OCTOBER 2018 03:24 PM IST
മലയാളി വാര്‍ത്ത

അമിത്ഷായെ വെല്ലുവിളിച്ച് പിണറായി ദേശീയതാരം. സംഘപരിവാറിനെയും ബിജെപിയെയും നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് കേരള മുഖ്യമന്ത്രി കത്തി കയറുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പിണറായി വിജയനെ വീര പരിവേഷത്തിലാണ് അവതരിപ്പിക്കുന്നത്.

ഇത് നാല്‍പത്തിയഞ്ച് ഇഞ്ച് നെഞ്ചു വിരിവല്ല. ഇരട്ടച്ചങ്കാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ കത്തിക്കയറിയപ്പോള്‍ അതിന് ഈ തടി പോരെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി. പിന്നാലെ വാവിട്ട വാക്ക് തിരിച്ചെടുത്ത് ബിജെപിയും.

ബംഗാളും, ത്രിപുരയും കൈവിട്ടെങ്കിലും കേരളത്തിന്റെ ചോരച്ചെങ്കൊടി ബിജെപിയുടെ മുഖ്യ ശത്രു തന്നെ. കേരളത്തില്‍ നിന്നുയരുന്ന ചെറുതീപ്പൊരികള്‍ പലപ്പോഴും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഇന്ത്യയില്‍ ആളിക്കത്താറുണ്ട്. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളികളും തിരിച്ചടികളും ബിജെപിയെ ദേശീയ തലത്തില്‍ ഒട്ടൊന്നുമല്ല അലട്ടുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ മുമ്പ് ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ പിണറായി വിജയനാണ് ദേശീയതാരം.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ധാരാളം ആര്‍എസ്എസ് , ബി.ജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു ദേശീയ തലത്തില്‍ പിണറായിക്കെതിരെ ബി.ജെപി നീക്കം നടത്തി. കേരളത്തിന് പുറത്ത് പിണറായിയെ കാലു കുത്തിക്കില്ലെന്ന് ശപഥം ചെയ്തു. എന്നാല്‍ മംഗലാപുരത്തെ പിണറായിയുടെ ധീര പ്രസംഗം കാവിപ്പടയെ തളര്‍ത്തി. അന്നു മുതല്‍ സംഘ പരിവാറും പിണറായിയും നേര്‍ക്കുനേരായി പോര്. പിന്നീട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പാലക്കാട് ഒരു എയ്ഡഡ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കി വീണ്ടും സംഘപരിവാറിനെ പിണറായി ഞെട്ടിച്ചു. വിലക്കു ലംഘിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുത്തു.

പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തെ വീണ്ടും തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രവും ബിജെപിയും കാണിക്കുന്നതെന്ന തുറന്ന നിലപാടുമായി പിന്നെയും പിണറായി പൊരുതി. ഒടുവില്‍ ശബരിമലയില്‍ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചു. വെല്ലുവിളിയില്‍ മുന്നില്‍ വന്നതും വമ്പന്‍ തന്നെ സാക്ഷാല്‍ അമിത്ഷാ

ഈ പോര് തുടരുന്നതിനിടയില്‍ മൂവായിരത്തി അഞ്ഞൂറിലധികം സംഘപരിവാര്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത് പിണറായി കാട്ടുന്ന ഈ നെഞ്ചുറപ്പിനു മുന്നില്‍ അമിത് ഷായുടെ വെടിയേല്‍ക്കുമോ? ഒടുവില്‍ ഗത്യന്തരമില്ലാതെ ബിജെപി ദേശീയാധ്യക്ഷനെ കണ്ണൂരിലിറക്കിയ കളി വിജയിക്കുമോ?

സംഘപരിവാറിനെതിരെ പിണറായിയുടെ ഈ തുറന്ന യുദ്ധം അക്ഷരാര്‍ത്ഥത്തില്‍ ഉറ്റു നോക്കുകയാണ് ദേശീയ മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും. വ്യക്തമായ നിലപാടില്ലാതെ കോണ്‍ഗ്രസ് കുഴയുമ്പോള്‍ പിണറായിയുടെ ആര്‍ജ്ജവത്തിനു മുന്നില്‍ പ്രതിരോധക്കോട്ടയൊരുക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.

വിശ്വാസി സമരത്തില്‍ പ്രക്ഷോഭണ മുനമ്പില്‍ നിന്ന് പ്രതിരോധത്തിലേക്ക് ബിജെപിയെ ഒരുവേള തളയ്ക്കാനായത് പിണറായിയുടെ വിജയം. ഒരിക്കല്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു നിലപാടുകള്‍ കൊണ്ട് ഇന്ത്യയുടെ ശ്രദ്ധയാകര്‍ഷിച്ചു. ആ തലത്തിലേക്ക് പിണറായിയും ദേശീയ മാധ്യമങ്ങളുടെയും , രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (11 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (27 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (37 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (57 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends