ബി ജെ പി എന്തിനാ കക്കൂസ് കുത്തിപ്പൊളിക്കാന്‍ പോകുന്നത്; സ്വാമി സന്ദീപാന്ദനനെപോലുള്ള നാലാംകിട കള്ളസ്വാമിമ്മാരെ ആക്രമിക്കേണ്ട ഗതിക്കേട് ബി ജെ പിക്കും ആര്‍ എസ് എസിനും ഇല്ലെന്ന് കെ സൂരേന്ദ്രന്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന അക്രമത്തില്‍ പ്രതികരണവുംമായി ബി ജെ പി . സ്വാമി സന്ദീപാന്ദനനെപോലുള്ള നാലാംകിട കള്ളസ്വാമിമ്മാരെ ആക്രമിക്കേണ്ട ഗതിക്കേട് ബി ജെ പിക്കും ആര്‍ എസ് എസിനും ഇല്ലെന്ന് കെ സൂരേന്ദ്രന്‍ പറഞ്ഞു.
സന്ദീപാനന്ദ ഗിരി കള്ള സ്വാമിയാണ്. മന്ത്രതന്ത്രത്തില്‍ ഒന്നും തന്നെ അറിവില്ല. പുസത്കം വായിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല സന്ദീപാനന്ദഗിരിയുടേത് ആശ്രമം അല്ല . അത് ഹോം സ്‌റ്റേയാണ്. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി എന്നാല്‍ ദുരിതാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരള മുഖ്യന്‍ തയ്യാറായില്ല. എന്നാല്‍ സനീപാനന്ദഗിരിയുടെ വീടിന് തീ പിടിച്ചപ്പോള്‍ 5 മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയും മന്ത്രിമമ്മാരും ചറപ്പറ ഓടിയെത്തി. ആര്‍എസ് എസിനും ബി ജെ പിയക്കും നാലാംകിട കാഷായവേഷം ധരിച്ച ഉദരം നിമിത്തം വേഷം എന്ന പറയുന്ന ആളെുകളെ ആക്രമിക്കേണ്ട ഗതിക്കേടില്ലെന്നും കെ. സൂരേന്ദ്രന്‍ വ്യകതമാക്കി. ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ . ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും കെ . സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























