കാഞ്ഞാര്‍ പാലത്തിന് സമീപം ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തൊടുപുഴ മൂലമറ്റം സംസ്ഥാന പാതയില്‍ കാഞ്ഞാര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കുടയത്തൂര്‍ വലിയംതോട്ടത്തില്‍ രാജുവിന്റെ മകന്‍ അനന്തു (21)ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന റ്റി എബി (28)യെ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂലമറ്റം ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും അനന്തു മരിച്ചിരുന്നു. അനന്തുവിന്റെ അമ്മ :ഭാമ, സഹോദരി :ശ്രീക്കുട്ടി സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍
https://www.facebook.com/Malayalivartha
























