ആര്‍ദ്രം മിഷന്‍ പരിശീലനത്തിന് നൂതന കോണ്‍ഫറന്‍സ് ഹാള്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിനും വേണ്ടി നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റേയും പുതുതായി പണികഴിപ്പിച്ച ഡൈനിംഗ് ഹാളിന്റേയും ഉദ്ഘാടനം ഒക്‌ടോബര്‍ 30-ാം തീയതി ഉച്ചയ്ക്ക് 2.30ന് തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സി.യില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.
ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവനക്കാരെ സജ്ജീകരിക്കുന്നതിന് പരിശീലനം നല്‍കുന്നതിനാണ് അന്തര്‍ദേശീയ നിലവാരത്തോടെ ഹാള്‍ ഒരുക്കിയത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും.
https://www.facebook.com/Malayalivartha
























