യുവതിയുടെ ആറ് മാസം പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, കൊല്ലം പരവൂരില്‍ ഇന്നലെ ഉച്ചയ്ക്കാണ് കാറിലെത്തിയ സംഘം മൃതദേഹം ഉപേക്ഷിച്ചതെന്ന് നാട്ടുകാരി

യുവതിയുടെ ആറ് മാസം പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂരിനടുത്ത് ഇന്നലെ യാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്ക് സമീപം കാറിലെത്തിയ മൂന്നംഗ സംഘം എന്തോ ഇവിടെ ഉപേക്ഷിക്കുന്നത് സമീപപ്രദേശത്തുള്ള സ്ത്രീ കണ്ടു. രാത്രി എട്ടു മണിയോടെ മൂന്ന് പേര്‍ ഇതേ സ്ഥലത്ത് ബൈക്കിലെത്തിയപ്പോള്‍ സംശയം തോന്നിയ സ്ത്രീ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസ് എത്തിയത്. പാസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗ് ആണെന്ന് സംശയമുണ്ട്. ബാഗില്‍ നിന്നു ചുവന്ന പട്ടും കവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തു
മറ്റെവിടെയോ ഉപേക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഇവിടെ കൊണ്ടു ഇടുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ കൊച്ചി കുമ്പളത്ത് കായലില്‍ നിന്നും ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിരുന്നു. മുപ്പതു വയസോളം പ്രായമുള്ള യുവതിയുടെ അസ്ഥികൂടമായിരുന്നു. കൊലപ്പെടുത്തിയശേഷം തലകീഴായി വീപ്പയിലിറക്കി കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം. യുവതിയെ കൊലപ്പെടുത്തിയശേഷം ബാരലില്‍ ആക്കി കോണ്‍ക്രീറ്റ് നിറച്ച് കയലില്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബാരല്‍ കായലില്‍ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കപ്പലില്‍ നിന്നും ഉപേക്ഷിച്ച ഒഴിഞ്ഞ എണ്ണ ബാരല്‍ ആയിരിക്കുമെന്നാണ് കരുതി ആരും അത് പരിശോധിച്ചിരുന്നില്ല. കായല്‍ ശുചീകരണം നടത്തിയപ്പോഴാണ് ബാരല്‍ തീരത്ത് അടിഞ്ഞത്.കൈയും കാലും കെട്ടിയ നിലയിലാണ് മൃതദേഹം ബാരലില്‍ കയറ്റിയത്. മൃതദേഹം കുമ്പളം സ്വദേശിയായ യുവതിയുടേതാണെന്ന് കണ്ടെത്തിയെങ്കിലും കൊന്നതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കൊല്ലത്ത് മൃതദേഹം മൂന്ന് പേര്‍ ഉപേക്ഷിച്ചതിനാല്‍ ഇവരെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha
























