സ്‌കൂള്‍ കുട്ടികളെ കൊണ്ട് എന്തിനാണ് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നത് ... പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിച്ചുകൂടേയെന്ന് സി.ബി.എസ്.ഇയോട് ഹൈക്കോടതി

സ്‌കൂള്‍ കുട്ടികളെ കൊണ്ട് എന്തിനാണ് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതെന്ന് ഹൈക്കോടതി. പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിച്ചുകൂടേയെന്നും സി.ബി.എസ്.ഇയോട് ഹൈകോടതി ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാനാണ് ശ്രമമെന്ന് സി.ബി.എസ്.ഇ കോടതിയില്‍ വിശദീകരിച്ചു. പക്ഷേ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തങ്ങള്‍ ഒരു ഭരണനിര്‍വഹണ സംവിധാനം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
ഭാരം കുറക്കാനാണ് തീരുമാനമെങ്കില്‍ അത് ശക്തമായി നടപ്പാക്കികൂടേയെന്ന് കോടതി ചോദിച്ചു. ഇത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കാലമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha
























