ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എം.എല്‍.എ തികഞ്ഞ മതേതരവാദി, വിധിയെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

കെ.എം ഷാജി തീവ്രവാദികളുടെ കണ്ണിലെ കരടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കേസില്‍ കെ.എം.ഷാജിക്കെതിരായുണ്ടായ വിധിയെ മേല്‍കോടതികളില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷാജി.
അദ്ദേഹം തികഞ്ഞ മതേതരവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് ഷാജി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ കോടതികളില്‍ തങ്ങള്‍ അത് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോടതി വിധി വന്നയുടന്‍ കെ.എം ഷാജി തന്നെ വിളിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിലെ എം.എല്‍.എമാരാണ് ഏറ്റവും കൂടുതല്‍ തവണ അയോഗ്യത നേരിട്ടിട്ടുള്ളത്. കേരളകോണ്‍ഗ്രസിലെ കെ.എം മാണിയും മുസ്്‌ലിംലീഗിലെ സി.എച്ച് മുഹമ്മദ് കോയയും യു.ഡി.എഫില്‍ നിന്ന് മത്സരിച്ച് വിജയിച്ച് ശേഷം കൂറുമാറിയ പി.സി ജോര്‍ജ്ജും അയോഗ്യത നേരിട്ടവരാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച് പി.സി തോമസ് ആറ് വര്‍ഷത്തേക്കാണ് അയോഗ്യത നേരിടുന്നത്. അതേസമയം കെ.എം ഷാജിയുടെ കാര്യത്തില്‍ തുടക്കത്തില്‍ തന്നെ കോടതിയില്‍ നിന്ന് പോസിറ്റീവായ തീരുമാനം വന്നു. സുപ്രീംകോടതിയില്‍ നിന്ന് അയോഗ്യത ഒഴിവാക്കാനാകുമെന്ന ആത്മവിശ്വാസം മുസ്്‌ലിംലീഗിനും യു.ഡി.എഫ് നേതൃത്വത്തിനുമുണ്ട്.
മുന്‍കാലങ്ങളില്‍ അയോഗ്യത നേരിട്ട കെ.എം മാണി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ സുപ്രീംകോടതിയില്‍ പോയി അനുകൂലവിധി സമ്പാദിച്ചിരുന്നു. ഷാജിയുടെ കാര്യത്തിലും അങ്ങനെ സംഭവിക്കുമെന്ന് നേതാക്കളും അവരോട് അടുപ്പമുള്ള നിയമവിദഗ്ധരും പ്രത്യാശപ്രകടിപ്പിക്കുന്നു. അതിനാല്‍ താമസിക്കാതെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ ഹാരീസ് ബീരാന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുമായി ലീഗ് നേതൃത്വവും യു.ഡി.എഫ് നേതാക്കളും ചര്‍ച്ച നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha

























