നരേന്ദ്രമോഡിയുടെ ഗുജറാത്ത് മോഡല്‍ മാതൃകയാണെന്ന് വാനോളം പുകഴ്ത്തിയ കെ.എം ഷാജി ആര്‍.എസ്.എസിനെ പിന്തുണയ്്ക്കുകയും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നതെന്ന് പി.ജയരാജന്‍

ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എം.എല്‍.എ ചുരമിറങ്ങിയ തീവ്രവാദിയാണെന്ന പരോക്ഷവിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അഴീക്കോട് മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് കെ.എം ഷാജി നിയമസഭയിലെത്തിയത്. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ ജയരാജന്‍ സ്വാഗതം ചെയ്തു. മത നിരപേക്ഷത അംഗീകരിക്കുന്ന എല്ലാവരും കോടതിവിധിയെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ അഴീക്കോട് മണ്ഡലം എം.എല്‍.എയാണെങ്കിലും വയനാട് സ്വദേശിയാണ് കെ.എം ഷാജി. അതിനാലാണ് ചുരമിറങ്ങിയ തീവ്രവാദി എന്ന പ്രയോഗം പി.ജയരാജന്‍ നടത്തിയത്. ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയവാദികളല്ല, എന്നാല്‍ ആ പാര്‍ട്ടിക്കുള്ളില്‍ വര്‍ഗീയ നിലപാടുള്ളവര്‍ ഉണ്ട് എന്നതിനുള്ള തെളിവാണ് കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി. മുമ്പും വര്‍ഗീയ പരാമര്‍ശം ഷാജി നടത്തിയിട്ടുണ്ട്.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്ന് പറഞ്ഞ കെ എം ഷാജി ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് പറയുകയും ചെയ്യുന്നെന്നും പി.ജയരാജന്‍ പറഞ്ഞു
ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി. മുഹമ്മദീയനല്ലാത്തയാള്‍ സിറത്ത് പാലം കടക്കുകയില്ല എന്ന് ലഘുലേഖയില്‍ അറബിയില്‍ എഴുതിയാണ് വിതരണം ചെയ്തത്. അത് കോടതിയില്‍ തെളിഞ്ഞിട്ടുണ്ട് പി ജയരാജന്‍ പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാനാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ അതിനാണ് ശ്രമിക്കുന്നത്. കെ.എം ഷാജിയെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുകയാണെന്നും പി.ജയരാജന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























