Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് നിലപാട് വ്യക്തമാക്കുന്നു... നിയമത്തിന്റെ കണ്ണില്‍ മൈനര്‍ ആയതിനാല്‍ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്; കോടതി വിധിയുടെ മറവില്‍ സാമൂഹിക വിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരുമടക്കം കയറിപ്പറ്റി ശബരിമലയുടെ പവിത്രതയ്ക്കു കളങ്കമുണ്ടാക്കുന്നു

10 NOVEMBER 2018 10:21 AM IST
മലയാളി വാര്‍ത്ത

മണ്ഡല മകരവിളക്ക് കാലയളവിന് ദിവസങ്ങള്‍ ശേഷിക്കേ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഉന്നയിക്കാനൊരുങ്ങുന്നതു മൂന്നു സുപ്രധാന വിഷയങ്ങളാണ്. 

നിയമത്തിന്റെ കണ്ണില്‍ മൂര്‍ത്തികള്‍ ബാലന്‍ (മൈനര്‍) ആയതിനാല്‍ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്. 

സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനത്തിന് അവകാശമുണ്ടെന്ന കോടതി വിധിയുടെ മറവില്‍ സാമൂഹികവിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരുമടക്കം കയറിപ്പറ്റി ശബരിമലയുടെ പവിത്രതയ്ക്കു കളങ്കമുണ്ടാക്കുന്നു.

നാലു യുവതികളുടെ സ്വകാര്യ അപേക്ഷയിന്മേല്‍ രാജ്യത്തെ എല്ലാ യുവതികള്‍ക്കും പ്രവേശനം നല്‍കിയതു ഹര്‍ജിയിലെ ആവശ്യത്തിനു പുറത്താണ്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ ആര്യമാ സുന്ദരമാകും ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുക. 

ശബരിമലക്കേസിന്റെ വാദത്തില്‍ അഭിഷേക് മനു സിങ്‌വിയായിരുന്നു ബോര്‍ഡിന്റെ അഭിഭാഷകന്‍. സ്വാമി അയ്യപ്പന്‍ ബാലനായതിനാല്‍ നിയമപ്രകാരമുള്ള രക്ഷകര്‍ത്താവും (ലീഗല്‍ കസ്‌റ്റോഡിയന്‍) സൂക്ഷിപ്പുകാരനും കോടതിയാണ്. മൈനര്‍ക്കുവേണ്ടി െമെനറുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകകോടതിയുടെ ഉത്തരവാദിത്തമാണെന്നു ബോര്‍ഡ് വാദിക്കും. 

ക്ഷേത്രവും സ്വത്തും മൂര്‍ത്തിയുടെ പേരിലാണ്. മൈനറായ മൂര്‍ത്തിക്കുവേണ്ടി അതു സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ബാധ്യതയും കോടതിക്കാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തന്നെ 1991 ലെ ഉത്തരവ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടും. ശബരിമല പ്രവേശനം ആവശ്യപ്പെട്ടു നാലു യുവതികള്‍ നല്‍കിയ സ്വകാര്യ ഹര്‍ജികളിലെ കോടതിവിധിയോടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും സവിശേഷ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം റദ്ദായിരിക്കുന്നു. ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോടതിവിധിയുടെ ചുവടുപിടിച്ചു ദര്‍ശനത്തിനു സംരക്ഷണം ചോദിച്ചെത്തിയ യുവതികള്‍ ആക്ടിവിസ്റ്റുകളും അഹിന്ദുക്കളും മാധ്യമ പ്രവര്‍ത്തകരുമാണ്. 

സ്ത്രീകള്‍ തന്നെയാണു സ്ത്രീ പ്രവേശനത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ആരാധനയ്ക്കു ഹിന്ദു ഭക്തകള്‍ക്കുള്ള മൗലികാവകാശം നിഷേധിക്കരുതെന്നാണു ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. നിയമപ്രകാരം ഹിന്ദു ആരാധനാലയമാണെങ്കിലും വിദേശികളടക്കം നാനാജാതി മതസ്ഥര്‍ തീര്‍ഥാടകരായി എത്തുന്ന ശബരിമല ക്ഷേത്രത്തിനു മതേതര സ്വഭാവമുണ്ട്. ഒരു മുസ്ലിം പള്ളിയും ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമാണ്. ഹിന്ദുക്കള്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതു ക്ഷേത്രത്തിന്റെ മതേതര മഹിമയ്ക്കു കളങ്കമുണ്ടാക്കുമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടും. ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെങ്കിലും കോടതിയില്‍ നല്‍കുന്നതിനുള്ള പ്രത്യേക കുറിപ്പാണു തയാറാക്കിയിട്ടുള്ളത്. 

ഇന്ന് ഡല്‍ഹിയില്‍ അഡ്വ. ആര്യമാ സുന്ദരവുമായി ചര്‍ച്ച നടക്കും. തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകനാണ് ആര്യമാ സുന്ദരം. സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ ബീന മാധവന്‍ കേസില്‍നിന്നു പിന്മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്നും അതിനു വിരുദ്ധമായൊരു വാദം നടത്താന്‍ കഴിയില്ലെന്നുമറിയിച്ചാണ് ബീന മാധവന്‍ പിന്മാറിയതെന്നാണു സൂചന.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (25 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (27 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (39 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends