അടിച്ച് പൂസായി ആഡംബര കാറുമായി എത്തിയ പുത്തൻ പണക്കാരൻ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു... ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിൽ സംഭവിച്ചത്...

മദ്യപിച്ച് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ച് അപടകമുണ്ടാക്കി. ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലാണ് സംഭവം. കാര്‍ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ആനമല ജംഗഷന്‍ മുതല്‍ നോര്‍ത്ത് ജംഗ്ഷന്‍ വരെയുള്ള തിരക്കുള്ള റോഡിലെ അഴിഞ്ഞാട്ടമുണ്ടായത്. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
സംഭവത്തില്‍ ആഡംബര കാര്‍ ഓടിച്ച ചാലക്കുടി എസ്. എച്ച്‌യ കോളേജിന് സമീപം താമസിക്കുന്ന കല്ലേലി ജോസ്ിനെ അറസ്റ്റ് ചെയ്തു. ആദ്യം ജോസ് എതിരെ വന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലക്കുടി സ്വദേശി ലിജോ (39) ഭാര്യ അനു (31) മകന്‍ അലന്‍ എന്നിവരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ഇതില്‍ അനു ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്താതെ പോയ കാര്‍ ഇടിച്ച് എതിരെ വന്ന മറ്റൊരും ഓട്ടോയും മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വട്ടം മലക്കം മറിഞ്ഞു.
ഡ്രൈവര്‍ ചാലക്കുടി സ്വദേശി സതീശന്‍ ഗുരുതരാവസ്ഥയിലാണ്. ഇതുകണ്ട് യാത്രക്കാര്‍ അടക്കം ഓടിമാറി. മൂന്നു പേരെ വാഹനം കാര്‍ ഇടിച്ചു. കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി 20 വാഹനങ്ങളില്‍ കാറിടിച്ചു. കാര്‍ നടപ്പാതയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇയാളുടെ കാറിന്റെ മുന്‍ഭാഗം ഇടികളില്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























