ഇഷ്ടം തോന്നിയപ്പോൾ തുറന്ന് പറഞ്ഞു... പെൺകുട്ടി നിരസിച്ചതോടെ വൈരാഗ്യമായി; പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് ജയിലിലായി; പുറത്തിറങ്ങിയപ്പോൾ ഒൻപതാംക്‌ളാസുകാരിയോട് പ്രണയം; രാവിലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി അരുണിന്റെ ലീലാവിലാസം; സംഭവം കൊല്ലത്ത്

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അഞ്ചല്‍ സ്വദേശി അരുണിനെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. സോഷ്യല്‍ മീഡിയയിലൂടെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അരുണ്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. രാവിലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി തെന്മല, കുളത്തുപ്പുഴ, കരവാളൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.
വൈകു്‌ന്നേരം പെണ്‍കുട്ടിയെ കാണാതായ വിവരം പുറത്തെത്തിയതോടെ പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. ഇതറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂരില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോഴാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മൂന്ന് മാസം മുന്‍പ് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അരുണ്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
https://www.facebook.com/Malayalivartha

























