Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശബരിമലയിൽ ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാൻ സാധ്യത

10 NOVEMBER 2018 03:46 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലത്ത് ശബരിമലയിൽ ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ഹിന്ദു ദിനപത്രം ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോള്‍ യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നുവെങ്കിലും ദർശനം നടത്താൻ സാധിച്ചിരുന്നില്ല. നടപ്പന്തല്‍ വരെ എത്തിയ സ്ത്രീകളെ പോലീസ് തിരികെ കൊണ്ടു പോവുകയായിരുന്നു.

കേരളത്തിന് അകത്തും പുറത്തുമുളള നിരവധി സ്ത്രീകളാണ് കുടുംബസമേതവും അല്ലാതെയും മണ്ഡലകാലത്ത് ശബരിമലയില്‍ എത്താനൊരുങ്ങുന്നത്. ഇതിനകം തന്നെ ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള 560 സ്ത്രീകളാണ്. ഇവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സ്ത്രീകളാണ് മറ്റുളളവര്‍. ഇവിടങ്ങളില്‍ നിന്നെത്തുന്ന യുവതികളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി ശബരിമലയില്‍ പോലീസ് എത്തിച്ചേക്കും എന്നാണ് സൂചന. പോലീസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മണ്ഡലകാലത്തും പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇത്തവണ എത്തിയ എഴായിരത്തിലധികം പേരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്നും മറ്റുളളര്‍ പ്രതിഷേധിക്കാന്‍ വന്നവരാണെന്നും പോലീസ് പറയുന്നു. മണ്ഡലകാലത്ത് ഇതിലും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പമ്ബ വഴി കാല്‍നടയായി യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുക എന്നത് പോലീസിനെ സംബന്ധിച്ച്‌ ദുഷ്‌കരമാകും.

അക്രമികളെ തടയാന്‍ പോലീസ് ശബരിമലയിലും പരിസരത്തും വ്യോമനിരീക്ഷണം ശക്തമാക്കും. വ്യോമസേനയുടേയും നാവിക സേനയുടേതും പങ്കാളിത്തത്തോടെയാണ് ആകാശ നിരീക്ഷണം നടത്തുക. നിലയ്ക്കലിലെ ഹെലിപാഡ് അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ തയ്യാറാക്കി നിര്‍ത്തും. പത്തനംതിട്ട ഡിസിപി ആയിരിക്കും വ്യോമനിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (22 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (24 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (36 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends