മുസ്ലിംങ്ങള്‍ക്കിടയില്‍ കെ.ടി ജലീലിനുള്ള സ്വാധീനം തകര്‍ക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന്റെ ഭാഗമായാണ് ബന്ധുനിയമന വിവാദം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമലയിലെ യുവതീപ്രവേശന നിലപാടില്‍ മാറ്റമില്ല- കോടിയേരി നയംവ്യക്തമാക്കുന്നു

മുസ്ലിംങ്ങള്‍ക്കിടയില്‍ കെ.ടി ജലീലിനുള്ള സ്വാധീനം തകര്‍ക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന്റെ ഭാഗമായാണ് ബന്ധുനിയമന വിവാദം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ നടത്തി തകര്‍ക്കാനാണ് ശ്രമം. നിയമനങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന് തോന്നുന്നവര്‍ക്ക് കോടതിയെ സമീപിക്കാം. അദ്ദേഹം കുറ്റം ചെയ്തതായി കരുതുന്നില്ല. അതിനാല്‍ സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കുന്നെന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണങ്ങളില്‍ വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കിലേ ഇടപെടാനാകൂ എന്നും കോടിയേരി പ്രതികരിച്ചു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കെ.ടി ജലീലിനെ പിന്തുണച്ചിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി ആദിബീനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുക മാത്രമാണ് കെ.ടി ജലീല്‍ ചെയ്തത്. അതും കരാര്‍ നിയമനമാണ്. അതില്‍ തെറ്റില്ല. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്കെതിരെ അവര്‍ നിയമപോരാട്ടം നടത്തുന്നതിനൊപ്പം തങ്ങളും തുടരുമെന്നും കോടിയേരി പറഞ്ഞു. ലീഗ് ബി.ജെ.പിയെ പോലെ വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന്, വേണ്ടാത്ത വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടെന്നാണ് കോടിയേരി പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വീകരിക്കുന്ന രീതി ലീഗ് പുനഃപരിശോധിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് ലീഗ് നടത്തുന്ന പ്രചരണത്തിന്റെ ഒരു സാമ്പിളാണ് അഴീക്കോടുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമലയിലെ യുവതീപ്രവേശന നിലപാടില്‍ മാറ്റം വരുത്തില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും. ശബരിമല വിഷയത്തിലൂടെ പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. ശബരിമല വെച്ചുള്ള ആര്‍.എസ്.എസ് നീക്കം കേരളത്തില്‍ വിലപ്പോകില്ല. എന്ത് പ്രത്യാഘാതം ഉണ്ടായാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























