കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു... ഒരാളുടെ നില അതീവ ഗുരുതരം; സംഭവം കോട്ടയത്ത്...

കെവിന്‍ വധക്കേസില്‍ നിയമ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു. കെവിന്‍ മരണത്തില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടിഎം ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പോലീസ് ഡ്രൈവര്‍ എംഎന്‍ അജയകുമാര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജു എന്ന ഉദ്യോഗസ്ഥന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടിഎം ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha

























