പിണറായി വിജയന്റെ തീരുമാനത്തിന് എഴുതിയ കടലാസ്സിന്റെ വില പോലും അയ്യപ്പഭക്തർ കൽപ്പിക്കുന്നില്ല; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

ശബരിമലയിലേക്കു പോകുന്നവർ പൊലീസിന്റെ അനുമതി വാങ്ങണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് എഴുതിയ കടലാസ്സിന്റെ വില പോലും അയ്യപ്പഭക്തർ കൽപ്പിക്കുന്നില്ല എന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കി കൊണ്ടുള്ള പൊലീസ് തീരുമാനത്തിന് പിറകെ അതിന് വില കല്പിക്കില്ല എന്ന പ്രസ്താവനയുമായി ബി.ജെ.പി കെ. സുരേന്ദ്രൻ രംഗത്ത് വന്നത്. തീർത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
കെ .സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ
ശബരിമലയിലേക്കു പോകുന്നവർ പൊലീസിന്റെ അനുമതി വാങ്ങണമെന്നുള്ള പിണറായി വിജയന്റെ തീരുമാനം അംഗീകരിക്കില്ല. ഈ തീരുമാനം സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ വിരുദ്ധമാണ്. തീർത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണ്. ഈ തീരുമാനത്തിന് അത് എഴുതിയ കടലാസ്സിന്റെ വില പോലും ഞങ്ങൾ അയ്യപ്പഭക്തർ കല്പിക്കുന്നില്ല.
https://www.facebook.com/Malayalivartha

























