Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മണ്ഡലകാലത്ത് ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് നൽകി

10 NOVEMBER 2018 04:16 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലത്ത് ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണ്ഡലകാലം കലുഷിതമാകുമെന്ന് ഉറപ്പുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും നടത്തുന്ന പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ഇത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ തിരിച്ചടിയാകും. 63 ദിവസത്തെ മണ്ഡല ഉത്സവകാലത്ത് ആറ് കോടിയോളം ഭക്തജനങ്ങളാണ് എത്തുന്നത്. കേരളത്തിന് പുറമേ ആന്ധ്രാ, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും എത്തുന്നുണ്ട്. കുറേ വര്‍ഷങ്ങളായി ശബരിമലയ്ക്ക് സുരക്ഷാഭീഷണിയുണ്ട്. അതിനാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് എല്ലാവര്‍ഷവും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്താറുണ്ട്. ആ ദിവസങ്ങളില്‍ തിരക്ക് അല്‍പം കുറവുമായിരിക്കും.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ കടന്ന്കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തീവ്രഇടത് സ്വഭാവമുള്ള സംഘടനകളും ഫെമിനിസ്റ്റുകളും ഹൈന്ദവ സംഘടനകളും ശബരിമലയില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള, തമിഴ്‌നാട്, കര്‍ണാടക ചീഫ് സെക്രട്ടറമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുലാമാസ പൂജയ്ക്ക് അഞ്ച് ദിവസം നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ശബരിമലയുടെ സുരക്ഷ പൊലീസ് കൂറച്ചുകൂടി ശക്തമാക്കി. ചിത്തിരആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ കമാന്‍ഡോകളെയും ദ്രുതകര്‍മസേനയേയും വനിതാ പൊലീസിനെയും വിന്യസിച്ചത് ഇതിന്റെ ഭാഗമായാണ്. ശബരിമലയിലേക്ക് പോകുന്ന സ്വകാര്യവാഹനങ്ങളുടെ ഉടമസ്ഥര്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്. അതുപോലെ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ മുന്‍കൂട്ടി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നതും സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് തീരുമാനം എടുത്തതും അതിന്റെ ഭാഗമായാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (22 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (24 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (36 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends