Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; രണ്ട് ദിവസത്തിനുള്ളിൽ ശബരിമലയിൽ നിന്നും ലഭിച്ചത് അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം

19 NOVEMBER 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് പോലീസ് സർക്കാരിനെ അറിയിച്ചു. അതേസമയം പ്രതിരോധം തീർക്കാനെത്തുന്ന ബി ജെ പി പ്രവർത്തകർ വൻതോതിൽ സന്നിധാനത്തെത്തുന്നതായും റിപ്പോർട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ വെറും അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം മാത്രമാണ് ശബരിമലയിൽ നിന്നും ലഭിച്ചത്. രണ്ട് ദിവസങ്ങളായി അയ്യായിരത്തിൽ താഴെ മാത്രം ഭക്തരാണ് ശബരിമലയിലെത്തിയത്. വൃശ്ചികം ഒന്നിനും രണ്ടിനും സാധാരണ ഗതിയിൽ അൻപത് ലക്ഷത്തിലധികം രൂപയാണ് വരുമാനമായി ലഭിക്കേണ്ടിയിരുന്നത്. എല്ലാ കൊല്ലവും ഇതായിരുന്നു പതിവ്. ശബരിമല സർക്കാരിനെ സംബന്ധിച്ചടത്തോളം നല്ലൊരു വരുമാന മാർഗ്ഗമാണ്. ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനം സർക്കാർ എടുക്കാറില്ലെങ്കിലും തിരുവിതാംകൂറിലെ മറ്റ് ക്ഷേത്രങ്ങളുടെ നടത്തിപ്പ് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഉപയോഗിക്കുന്നത്.

ശബരിമലയിലെത്തുന്ന ഭക്തർ കാണിക്ക സമർപ്പിക്കരുതെന്നും അപ്പവും അരവണയും വാങ്ങരുതെന്ന ബി ജെ പിയുടെ പ്രചരണം ഫലവത്തായതാണ് കരുതേണ്ടത്. അപ്പവും അരവണയും വാങ്ങുന്നതിലൂടെ കോടികളാണ് മറിയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ ലക്ഷങ്ങൾക്കാണ് അപ്പവും അരവണയും വാങ്ങുന്നത്. അവരും വേണ്ടത്ര വഴിപാട് വാങ്ങുന്നില്ല. അതേ സമയം ശബരിമലയിലും പമ്പയിലും കോടികൾ മുടക്കി കരാറെടുത്ത കച്ചവടക്കാർ തങ്ങൾക്ക് സംഭവിച്ച നിർഭാഗ്യകരമായ അവസ്ഥയിലാണ്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്. പലരും പണം കടം വാങ്ങിയാണ് കടകൾ കരാർ എടുത്തത്. പല കച്ചവടക്കാരും ആത്മഹത്യയുടെ വക്കിലാണ്. അവർ സി പി എമ്മിന്റെ സംസ്ഥാന നേതാക്കളെ അവരുടെ അവസ്ഥ അറിയിച്ചതായാണ് വിവരം. വിവിധ രാഷ്ട്രീയ പാർട്ടികളുമായി അവർ സംസാരിച്ചു.

തീർത്ഥാടകർക്ക് മികച്ച ദർശനം ലഭ്യമാണെന്ന് പറയുന്നുണ്ടെങ്കിലും പോലീസിന്റെ അതിരുകടന്ന സുരക്ഷയിൽ ജനങ്ങൾ ആശങ്കാകുലരാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമല ദർശനം വേണ്ടെന്നാണ് പലരും കരുതുന്നത്. വിരിവയ്ക്കാനുള്ള സ്വകര്യം പോലീസ് ആദ്യ ദിവസങ്ങളിൽ നിഷേധിച്ചതാണ് തിരിച്ചടിയായത്. എന്നാൽ വിരിവയ്ക്കാൻ രണ്ടാമത്തെ ദിവസം അനുവദിച്ചത് ഭക്തർക്ക് ആശ്വാസകരമായി മാറി. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുക്കാത്തവരെ വിരിവയ്ക്കാൻ അനുവദിക്കാത്തതും വിവാദമായി .

അതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പ ഭക്തരുടെ വരവിൽ കുറവുണ്ടെന്നാണ് പറയുന്നത്. ശബരിമലയിൽ സംഘർഷ സാധ്യതയുണ്ടെന്ന പ്രചാരണമാണ് കാരണമെന്ന് മനസിലാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇതര സംസ്ഥാന ഭക്തർ ശബരിമലയിലെത്താൻ മടിക്കുന്നതായും റിപ്പോർട്ടുണ്ട്. ശബരിമലയിൽ നടക്കുന്ന സംഘർഷങ്ങൾക്ക് വലിയ വാർത്താ കവറേജാണ് മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്നത്. സാഹചര്യങ്ങൾ ശാന്തമായിട്ട് മാത്രം ശബരിമലയിൽ പോയാൽ മതിയെന്ന് ഇതര സംസ്ഥാനക്കാർ കരുതുന്നു. അശാന്തമായ സാഹചര്യത്തിൽ എങ്ങനെ ദർശനം നടത്തണമെന്നാണ് അവർ ചോദിക്കുന്നത്.

സ്വാഭാവികമായും ശബരിമലയിലെ സ്ഥിതി ആശങ്കാജനകമാണ്. ഇത് വരുമാനത്തെ മാത്രം ബാധിക്കുന്ന വിഷയമാണ്. സംസ്ഥാനത്തിന്റെ മൊത്തം സാഹചര്യത്തെ തന്നെ ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ വളരുന്നത്. സുപ്രീം കോടതി വിധിയുടെ പേരിൽ ശബരി മലയിൽ അമിത ഇടപെടൽ പാടില്ലെന്ന് വീണ്ടും ഹൈക്കോടതി ഓർമ്മിപ്പിച്ചിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends