Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊക്കെ ആരു കാണാനാ... ശബരിമലയിലെ അസൗകര്യം പോലീസുകാരില്‍ ആരോഗ്യ മാനസിക പ്രശ്‌നമുണ്ടാക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ 

25 NOVEMBER 2018 01:02 PM IST
മലയാളി വാര്‍ത്ത

ഒരു വശത്ത് അസൗകര്യങ്ങള്‍ മറുവശത്ത് വല്ലാത്തൊരന്തരീക്ഷത്തില്‍ ജോലി. അങ്ങനെ വല്ലാത്തൊരന്തരീക്ഷത്തിലാണ് പോലീസ് ഡ്യൂട്ടി ചെയ്യുന്നത്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നത്. 

ശബരിമലയിലെ അസൗകര്യം പോലീസുകാരില്‍ ആരോഗ്യ മാനസിക പ്രശ്‌നമുണ്ടാക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.  മണ്ഡല കാലത്ത് ശബരിമലയില്‍ പോലീസുദ്യോഗസ്ഥരുടെ ഭക്ഷണ വിശ്രമ സൗകര്യം വര്‍ദ്ധിപ്പിക്കാത്തത് അവരില്‍ ആരോഗ്യ മാനസിക പരിശീലനം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പ്രതികൂല സാഹചര്യം നേരിടുന്ന പോലീസുകാരുടെ ആവശ്യം മാനുഷിക പരിഗണനയോടെ പരിഹരിക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പരിഹാര നടപടി പോലീസ് മേധാവി രണ്ടാഴ്ചയ്ത്തകം രേഖാ മൂലം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പോലീസുകാരുടെ ഡ്യൂട്ടി ടേണിലും യൂണി ഫോമിലും വരുത്തിയ മാറ്റം പുന പരിശോധിക്കണമെന്ന ആവശ്യം ശബരിമല സന്ദര്‍ശിച്ച കമ്മീഷന്‍ മുമ്പാകെ പോലീസുമാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിലയ്ക്കലിലും പമ്പയിലും വിശ്രമ സൗകര്യം അപര്യാപ്തമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 

ശുചി മുറികളില്‍ വെള്ളമില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു. ഒരാഴ്ച ഡ്യൂട്ടി ചെയ്യുന്ന വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് കുടുംബവുമായി ഒത്തു ചേരാന്‍ ഒന്നോ രണ്ടോ ദിവസം ഇടവേള അനുവദിക്കണം. മെസ് പരിസരത്ത് ഡ്രൈനേജ് പൊട്ടിയൊലിക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (10 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (24 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (39 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (52 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends