Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

16 JUNE 2026 12:34 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് താന്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം അവസാനിക്കുന്ന നിലയിലാണെന്നും രേണു സുധി അറിയിച്ചത്. ഇപ്പോഴിതാ ആശുപത്രിയും വീടുമായി കഴിയുന്ന ഇപ്പോഴത്തെ തന്റെ ദിനങ്ങളെപ്പറ്റി പറയുകയാണ് അവര്‍. തന്റെ രോഗം അറിഞ്ഞ് വിളിക്കുന്നവരെക്കുറിച്ചും രോഗത്തോട് പൊരുതാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുമൊക്കെ അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രേണു സുധി ഇക്കാര്യങ്ങളൊക്കെ പറയുന്നത്.

രേണു സുധിയുടെ വാക്കുകള്‍

മൂന്ന് ദിവസമായിട്ട് ആശുപത്രിയും വീടും തന്നെയാണ്. കീമോതെറാപ്പി തുടങ്ങുന്നതിന് മുന്‍പ് കാര്‍ഡിയോളജി അടക്കമുള്ള ചില വിഭാഗങ്ങളില്‍ പോയി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. എക്കോ, ഇസിജി ഒക്കെ എടുത്തു. സര്‍ട്ടിഫിക്കറ്റ് കിട്ടി. നിങ്ങള്‍ ഓര്‍ക്കും ഞാന്‍ ഭയങ്കര ഹാപ്പി ആയിട്ടാണ് ഇരിക്കുന്നതെന്ന്. എനിക്ക് ഹാപ്പി ആയിട്ട് സംസാരിച്ചേ പറ്റൂ. കാരണം എന്നെപ്പോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. ക്യാന്‍സര്‍ രോഗം വന്നവരുണ്ട്. കുട്ടികളുണ്ട്. അവര്‍ക്ക് ഒക്കെ ഒരു മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ മനസില്‍ എപ്പോഴും ഞാന്‍ ഇതില്‍ നിന്ന് റിക്കവര്‍ ആകും എന്ന് തന്നെ ഉറച്ച് വിശ്വസിക്കുക. നമ്മളെ നോക്കുന്ന ഡോക്ടേഴ്‌സിനെ ദൈവത്തെ പോലെ കാണുക, ദൈവത്തെ പോലെ വിശ്വസിക്കുക.

ഞാന്‍ മെഡിക്കല്‍ കോളെജിലാണ് പോകുന്നത്. അവിടെ വെച്ച് ഓരോ രോഗികള്‍ എന്നോട് ചോദിച്ചു എന്തുപറ്റി ചേച്ചീ എന്ന്. ഇത് പറയുമ്പോള്‍ അവര്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുകയാണ്. ഞാന്‍ ഓര്‍ത്തു ദൈവമേ ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ എന്ന്. ഒരു 15 പേരുടെ കമന്റ് കണ്ടിട്ട് ഞാന്‍ എന്തിനാണ് വിഷമിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു. അതുപോലെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞതില്‍ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഫോണ്‍ ബെല്‍ അടിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നെ വിളിച്ച് തിരക്കാനും ഇത്രയും പേരുണ്ട് എന്ന് അറിഞ്ഞത് ഒത്തിരി സന്തോഷം. രോഗം പകുതി കുറഞ്ഞതുപോലെ. അതുപോലെ ഏറ്റവും വലിയൊരു കാര്യം, കഴിഞ്ഞ എപ്പിസോഡില്‍ ഞാന്‍ പറഞ്ഞു, തിരുമേനി വന്ന് പ്രാര്‍ഥിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി.

സിനിമയില്‍ നല്ലൊരു വേഷം വന്ന് കിടക്കുകയായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്യും, എനിക്കറിയാം. അസോസിയേറ്റ് ചേട്ടനോട് പറയുകയാണ്. ഞാന്‍ റിക്കവര്‍ ആയിട്ട് വന്നിട്ട് എനിക്ക് ആ സിനിമയിലെ വേഷം തന്നേക്കണം. അല്ലെങ്കില്‍ വേറെ പുതിയ സിനിമയിലെ വേഷം എനിക്ക് തന്നേക്കണം. ഞാന്‍ റിക്കവറായി വരുമെന്നാണ് എന്റെ വിശ്വാസം. കാന്‍സര്‍ ബാധിതര്‍ക്ക് ഒരു മാതൃക ആവണമെന്നാണ് എന്റെ ആഗ്രഹം. ട്രീറ്റ്‌മെന്റ് പ്രോപ്പര്‍ ആയിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥന വേണം. ഞാന്‍ കരഞ്ഞിട്ടില്ല എന്നൊന്നും പറയുന്നില്ല. ചില രാത്രികളില്‍ ആരും കാണാതെ ഞാന്‍ കരഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends