കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു

ഉറ്റസുഹൃത്ത് മാനസിക വിഷമത്തിലെന്ന് വിശ്വസിപ്പിച്ച് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സുഹൃത്തായ പെണ്‍കുട്ടിയുടെ പ്രശ്‌നം തീര്‍ക്കാനെന്ന വ്യാജേന നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. കാസര്‍കോട് സ്വദേശിയായ വിഷ്ണു പ്രസാദാണ് സംഭവത്തില്‍ പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ്പീഡനം നടക്കുന്നത്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തെ ലോഡ്ജില്‍ വച്ചായിരുന്നു പീഡനം. 19കാരിയുടെ സഹോദരനെയാണ് വിഷ്ണുപ്രസാദ് ആദ്യം വിളിക്കുന്നത്. 19കാരിയുടെ സുഹൃത്തായ പെണ്‍കുട്ടി ലോഡ്ജിലുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് 19കാരിയെ ലോഡ്ജിലേക്ക് എത്തിച്ചത്. പീഡനത്തിന് പിന്നാലെ ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു.
https://www.facebook.com/Malayalivartha
























