Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം

15 JUNE 2026 11:46 PM IST
മലയാളി വാര്‍ത്ത

More Stories...

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ബിഹാറിലെ പട്‌നയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചയ്‌ക്കെത്തിയ യുവതികളുടെ മോഷണശ്രമം കടയുടമ ധീരമായി ചെറുത്തുതോല്‍പ്പിച്ചു. കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചിട്ടും പിന്മാറാതെ മോഷ്ടിക്കാനെത്തിയ യുവതികള്‍ക്കെതിരെ പോരാടിയ ഉടമ, കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സാധാരണ ഉപഭോക്താക്കളെപ്പോലെയാണ് ജ്വല്ലറിയിലേക്ക് രണ്ട് യുവതികള്‍ കടന്നുവന്നത്. ഇരുവരും മാസ്‌ക് ധരിച്ച് മുഖം മറച്ചിരുന്നു. ജ്വല്ലറിയില്‍ എത്തിയതിന് പിന്നാലെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണിച്ചുതരാന്‍ അവര്‍ കടയുടമയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉടമ ആഭരണങ്ങള്‍ പുറത്തെടുത്ത് കാണിക്കുന്നതിനിടെ, സ്ത്രീകളില്‍ ഒരാള്‍ ബാഗില്‍ നിന്നും പെപ്പര്‍ സ്‌പ്രേ എടുത്ത് പെട്ടെന്ന് കടയുടമയുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിലും കണ്ണുകളില്‍ കടുത്ത പുകച്ചിലും വേദനയും ഉണ്ടായെങ്കിലും കടയുടമ പതറിയില്ല.

കവര്‍ച്ചാ സംഘത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ കൗണ്ടറിന് മുകളിലൂടെ ചാടുകയും പിന്നാലെ സ്ത്രീകളെ തടയാനായി ജ്വല്ലറിക്ക് പുറത്ത് കടന്ന് വാതില്‍ ചാരി നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസികള്‍ എത്തുമ്പോള്‍ യുവതികള്‍ കടയ്ക്കുള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടികളുടെ ആക്രമണത്തെ ഒരു പുരുഷന്‍ നേരിട്ട രീതിയെ സൂചിപ്പിച്ചുകൊണ്ട് 'പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കുറവാണോ' എന്ന അര്‍ത്ഥത്തിലാണ് വീഡിയോയ്ക്ക് പലരും സമൂഹ മാധ്യമങ്ങളില്‍ അടിക്കുറിപ്പ് നല്‍കിയത്. കടയുടമയുടെ അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ ഭയന്നുപോയ യുവതികള്‍ക്ക് ആഭരണങ്ങളൊന്നും മോഷ്ടിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ സ്ത്രീകളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റേയാളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ പോലീസ് ഓടി രക്ഷപ്പെട്ടയാളെയും കസ്റ്റഡിയില്‍ എടുത്തു. ഇരുവര്‍ക്കുമെതിരെ കവര്‍ച്ചാ ശ്രമത്തിന് കേസെടുത്തു. പകല്‍ സമയത്ത് തിരക്കുള്ള പ്രദേശത്തെ ജ്വല്ലറിയില്‍ നടന്ന ഈ കവര്‍ച്ചാ ശ്രമം വ്യാപാരികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ബുദ്ധിയും ധൈര്യവും കൈവിടാതെ അക്രമികളെ നേരിട്ട ജ്വല്ലറി ഉടമയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം അഭിനന്ദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (6 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (11 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (13 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (28 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends