Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

" തലയ്ക്ക് വെളിവില്ലാത്ത ജഡ്‌ജിമാരുടെ വിധി നടപ്പിലാക്കേണ്ട " ! ; പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് എംഎൽഎ പികെ ബഷീർ

25 NOVEMBER 2018 08:09 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജുമാരെ അധിക്ഷേപിച്ച്‌ മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍ രം​ഗത്ത്. കെ.​എം ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നി​ല്‍ ക​ള്ള​ക്ക​ളി​യാ​ണെന്നും ത​ല​യ്ക്ക് വെ​ളി​വി​ല്ലാ​ത്ത ജ​ഡ്ജി​മാ​രു​ടെ എ​ല്ലാ വി​ധി​യും ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ബ​ഷീ​ര്‍ പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ട്ട് ന​ട​ന്ന മു​സ്‍​ലിം യൂ​ത്ത് ലീ​ഗ് യു​വ​ജ​ന​യാ​ത്ര​യു​ടെ ഉ​ത്ഘാ​ട​ന വേ​ദി​യി​ലാ​ണ് ബ​ഷീ​ര്‍ കോ​ട​തി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ഷാ​ജി​ക്കെ​തി​രാ​യ വി​ധി​യു​ടെ ക​ള്ള​ക്ക​ളി മു​ഴു​വ​ന്‍ പു​റ​ത്തു​കൊ​ണ്ടു​വ​രും. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച കെ എം ഷാജി കേരള നിയമസഭയില്‍ ഉണ്ടാകുന്നതാണെന്ന് പറഞ്ഞ പി.കെ ബഷീര്‍ ശബരിമല വിധിയേയും വിമര്‍ശിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഴീ​ക്കോ​ട് എം​എ​ല്‍​എ​യാ​യ കെ.​എം ഷാ​ജി​യെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​റു വ​ര്‍​ഷം വി​ല​ക്കും ക​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് ചോ​ദ്യം ചെ​യ്ത് ഷാ​ജി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​നെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കോ​ട​തി സ്വീ​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഴീ​ക്കോ​ട് എം​എ​ല്‍​എ​യാ​യ കെ.​എം ഷാ​ജി​യെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​റു വ​ര്‍​ഷം വി​ല​ക്കും ക​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് ചോ​ദ്യം ചെ​യ്ത് ഷാ​ജി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​നെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കോ​ട​തി സ്വീ​ക​രി​ച്ച​ത്.

അതേസമയം കൊലവിളി പ്രസംഗത്തിൽ പികെ ബഷീർ എംഎൽഎയ്ക്ക് എതിരെ പൊലീസ് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ അന്വേഷണം നിലനിൽക്കേയാണ് കോടതിയെ വിമർശിച്ച് പികെ ബഷീർ രംഗത്ത് വന്നിരിക്കുന്നത്.

2008 ലാണ് കൊലവിളി പ്രസംഗത്തിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രക്ഷോഭം നടത്തിയിരുന്നു.

യൂത്ത് ലീഗ് പ്രവർത്തകർ അരീക്കോട് കിഴിശ്ശേരി ക്ലസ്റ്റര്‍ മീറ്റിങ് കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായിരുന്നു. ഇതിനിടെ പരിശീലനത്തിനെത്തിയ വാലില്ലാപ്പുഴ എഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിൻ അവശ നിലയിലായി. ഇദ്ദേഹം പിന്നീട് മരിച്ചു. പ്രതിഷേധക്കാരുടെ ചവിട്ടേറ്റാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന് സംശയമുയർന്നു.

അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്തു. 14 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിലും കേസെടുത്തു. ഇതാണ് മുസ്‌ലിം ലീഗ് നേതാവായ പി.കെ.ബഷീറിനെ പ്രകോപിപ്പിച്ചത്.

“ഞാന്‍ അഴീക്കോട് നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ചെയ്യാത്തതും കാണാത്തതുമായ സംഭവത്തിൽ കമ്മ്യൂണിസ്റ്റുകാരന്‍ സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കർ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്,” അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

“ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റുകാരനുണ്ട്. ഒരു മാര്‍ക്‌സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില് കഴിയും. കാരണം പൊലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള് നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന്‍ എന്നു പറഞ്ഞയാളും കൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള് വീട്ടിലെത്തില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല,” അന്നത്തെ പ്രസംഗത്തിൽ പി.കെ.ബഷീറിന്റെ ഭീഷണി തുടർന്നത് ഇങ്ങിനെ.

അന്ന് ആഭ്യന്തര മന്ത്രി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പികെ ബഷീറിനെതിരെ അന്ന് പൊലീസ് കേസെടുത്തു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ കേസന്വേഷണം അവസാനിപ്പിച്ചു. പക്ഷെ കേസെടുത്ത് അന്വേഷണം നടത്തണം എന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഈ വിവാദത്തിന് പിന്നാലെയാണ് കെഎം ഷാജിയെ അയോഗ്യനാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (11 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (25 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (40 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (53 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends