മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞു... രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി; ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് പുതിയ മന്ത്രി

ജെഡിഎസിലെ ധാരണപ്രകാരം മാത്യൂ ടി തോമസ് രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ് ഹൗസില്‍ എ്തതിയാണ് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് പുതിയ മന്ത്രി.
രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായിരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.
ജെഡിഎസ് എപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്. മികച്ച മന്ത്രിമാര്‍ അണിനിരന്ന മന്ത്രിസഭയാണ് പിണറായി സര്‍ക്കാരിന്റേത്. മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫ് കണ്‍വീനറെ അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.
അതിനിടെ, മാത്യു ടി. തോമസ് പാർട്ടി നേതൃത്വത്തിൽ എത്താതിരിക്കാൻ മറുപക്ഷം നീക്കം ശക്തമാക്കി. പടിയിറങ്ങുന്നതിനു മുമ്പ് ജലവിഭവ വകുപ്പിൽ നടപ്പാക്കിയതുൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനാണ് തീരുമാനം. ‘രണ്ട് തവണ മന്ത്രിയായിട്ടും കാലാവധി പൂർത്തീകരിക്കാൻ കഴിയാത്തത് വിധിയാവും’ എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്ന വാശി ഇല്ലെന്ന സൂചനയും അദ്ദേഹം നൽകി. ദേശീയ നേതൃത്വം തന്നോട് ഒന്നും നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു ടി. തോമസ് വരുന്നത് തടയാൻ എ. നീലലോഹിതദാസെൻറ പേരാണ് കൃഷ്ണൻകുട്ടി വിഭാഗം ഉയർത്തുന്നത്. സി.കെ. നാണുവിന് പ്രസിഡൻറ് ആകാൻ താൽപര്യമുണ്ട്. പക്ഷേ, നിലവിലെ കലുഷിത സാഹചര്യത്തിൽ സമവായത്തിൽ നയിക്കാൻ കഴിയില്ലെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. പ്രസിഡൻറിെൻറ കാര്യത്തിൽ ധാരണ ഉണ്ടായിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് ദേശീയ നേതൃത്വം മുതിർന്ന നേതാക്കളെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























