Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭയന്ന് വിറച്ച് ദേവസ്വം ബോര്‍ഡ്... കെഎസ്ആര്‍ടിസിയുടെ അവസ്ഥ പോലെയാകുമോ; ഭക്തരുടെ പണം കൊണ്ട് തിന്ന് മുടിക്കുന്ന ദേവസ്വം ബോര്‍ഡിന് കാലിടറുന്നു; ഇങ്ങനെ പോയാല്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വരെ സര്‍ക്കാരിന് ബാധ്യതയാകും

26 NOVEMBER 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഹങ്കാരത്തിന് ഭക്തര്‍ കൂച്ചുവിലങ്ങിട്ടു. ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോര്‍ഡിനെ വന്‍ പ്രതിസന്ധിയിലാക്കുകയാണ്. 201718ല്‍ ശബരിമലയില്‍ നിന്നുള്‍പ്പെടെ ബോര്‍ഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെന്‍ഷന്‍ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉള്‍പ്പെടെ ചെലവ് 677 കോടി. ശബരിമലയിലെ ഇപ്പോഴത്തെ വരുമാനക്കുറവ് ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാക്കും.

അതേസമയം ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തുടരുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടാന്‍ പ്രത്യേകം നോട്ടുകള്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. യഥാര്‍ത്ഥ നോട്ടുകളുടെ അതേ മാതൃകയിലുള്ള കളിനോട്ടില്‍ സ്വാമിയേ ശരണമയ്യപ്പാ എന്നെഴുതുകയും അയ്യപ്പന്റെ രൂപം അച്ചടിച്ചിട്ടുമുണ്ട്. സന്നിധാനത്തും ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലും കാണിക്കയായി പ്രതിഷേധംക്കാരുടെ ഈ നോട്ടും വീഴുന്നുണ്ട്.

ശബരിമല നടതുറന്നശേഷം ഇതുവരെയുള്ള ആകെ വരുമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.34 കോടി കുറവുണ്ട്.

ഓരോ മാസവും ചെലവിനുശേഷമുള്ള തുകയുടെ വിഹിതം ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാറുണ്ട്. നാലുമാസമായി തുക നിക്ഷേപിക്കുന്നില്ലെന്നാണ് വിവരം. ശബരിമല വിഷയങ്ങള്‍ക്കുമുമ്പേ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നര്‍ഥം.

ഇപ്പോഴത്തെനിലയില്‍ ജീവനക്കാരുടെ ശമ്പളവിതരണം പ്രതിസന്ധിയിലാകും. പെന്‍ഷന്‍ ഫണ്ടില്‍ തുകയുള്ളതിനാല്‍ മൂന്നോ നാലോ വര്‍ഷത്തേക്ക് പെന്‍ഷനെ ബാധിക്കില്ല. എന്നാല്‍, നിക്ഷേപവിഹിതം മുടങ്ങിയത് ഭാവിയില്‍ പ്രതിസന്ധിയുണ്ടാക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ 20 ഗ്രൂപ്പുകളിലായി 1253 ക്ഷേത്രങ്ങളുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ടത് 6064 എണ്ണം.

കഴിഞ്ഞകൊല്ലത്തെ വരുമാനത്തില്‍ ശബരിമലയിലെ വരവ് 330.43 കോടി. ഇതില്‍ 75 കോടി ശബരിമലയില്‍ത്തന്നെ ചെലവഴിച്ചു. ബാക്കി തുകയുടെ വിഹിതം വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്കായി നീക്കിവെക്കണം. ശബരിമല തീര്‍ഥാടനകാലത്ത് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. സേവനങ്ങള്‍ക്ക് പണം നല്‍കണം. വാട്ടര്‍അതോറിറ്റിക്ക് നിലവില്‍ കോടികളുടെ കുടിശ്ശികയുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരുടെ താമസഭക്ഷണച്ചെലവും ബോര്‍ഡ് വഹിക്കണം. അരവണയുണ്ടാക്കാനും ഭാരിച്ച ചെലവാണ്.

താത്കാലികക്കാര്‍ ഉള്‍പ്പെടെ 5250ഓളം ജീവനക്കാര്‍ക്ക് ശമ്പളത്തിനുമാത്രം മാസം വേണ്ടത് ശരാശരി 30 കോടി. ബോണസുള്‍പ്പെടെ 65 കോടി.

ആകെ പെന്‍ഷന്‍കാര്‍ 4665. (ക്ഷേത്രജീവനക്കാര്‍ 3200, മറ്റ് ജീവനക്കാര്‍ 1465). പെന്‍ഷന് ഒരുവര്‍ഷം വേണ്ടത് 105 കോടി രൂപ.

ശബരിമലയിലേക്ക് തീര്‍ഥാടകവരവ് കുറഞ്ഞത് അവിടുത്തെ വരുമാനത്തെ മാത്രമല്ല, മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കും. മാല, കാവികറുപ്പ് വസ്ത്രങ്ങള്‍ തുടങ്ങിവയുടെ കച്ചവടം, മറ്റു വ്യാപാര മേഖലകള്‍ എന്നിവയ്ക്കും പ്രതികൂലമായി. ട്രാവല്‍ ഏജന്‍സികളുടെ ബുക്കിങ്ങുകള്‍ റദ്ദായത് ഗതാഗത മേഖലയേയും ക്ഷീണിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനവും ഇടിഞ്ഞു.

വരുമാനക്കുറവ് ജീവനക്കാരുടെ പെന്‍ഷനെ ഉടന്‍ ബാധിക്കില്ല. സ്ഥിരനിക്ഷേപത്തില്‍ തുകയുണ്ട്. കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാവുന്നതേയുള്ളു. ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷെ ഇതെത്രനാളെന്ന് അറിയില്ല...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (11 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (26 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (39 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (54 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends