എന്റെ മക്കളറിയണം ഈ 'അമ്മ' തെറ്റുകാരിയല്ലെന്ന്... ഞാന്‍ മോശക്കാരിയല്ലെന്ന് എന്റെ മക്കള്‍ക്കു മുന്‍പില്‍ എനിക്കു തെളിയിക്കണമായിരുന്നു; തന്റെയെന്ന പേരില്‍ പ്രചരിക്കപ്പെട്ട നഗ്നവീഡിയോ വ്യാജമെന്നു തെളിയിച്ച് വീട്ടമ്മയുടെ പോരാട്ടം അവസാനിക്കുന്നില്ല

തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്തവ് വിശ്വസിച്ചു. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്. ഒരു രാത്രി ശോഭ ശോഭ വീട്ടില്‍ നിന്ന് പുറത്തായി. മൂന്നു കുട്ടികളുണ്ട്, അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പോരാട്ടം ഇവിടെ തീരുന്നില്ല.-ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു. "എന്റെ മക്കള്‍ക്കു മുന്‍പില്‍ എനിക്കു തെളിയിക്കണമായിരുന്നു ഞാന്‍ മോശക്കാരിയല്ലെന്ന്..."
തന്റെയെന്ന പേരില്‍ പ്രചരിക്കപ്പെട്ട നഗ്നവീഡിയോ വ്യാജമെന്നു തെളിഞ്ഞപ്പോള്‍ കടവന്ത്ര സ്വദേശിയായ വീട്ടമ്മ ശോഭ സാജുവിന്റെ ആദ്യ പ്രതികരണമിതായിരുന്നു.
നഗ്ന വീഡിയോയുടെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച, നാട്ടുകാരുടെ മുന്നില്‍ അപമാനിതയായ വീട്ടമ്മ രണ്ടരവര്‍ഷം ഒറ്റയ്‌ക്കുപോരാടി നേടിയ വിജയമാണിത്. കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് വീഡിയോയിലുളള സ്‌ത്രീ ശോഭ അല്ല എന്നുറപ്പിച്ചത്. ശോഭയുമായി സാദൃശ്യം പോലുമില്ലാത്ത സ്‌ത്രീയാണു വീഡിയോയില്‍ ഉള്ളതെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പക്ഷേ ശോഭ നടന്നുതീര്‍ത്തത് അഗവണനകളുടെ കാലമാണ്. വിവാഹമോചനക്കേസാവട്ടെ കോടതിയിലും.
ശോഭയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണു ശോഭയുടേതെന്ന തരത്തില്‍ ദൃശ്യങ്ങളെത്തിയത്. നഗ്‌നദൃശ്യം ശോഭ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ശോഭ ഭര്‍ത്താവിനോടു കേണപേക്ഷിച്ചിട്ടും അതു വിശ്വസിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. അന്നുതന്നെ വീട്ടില്‍നിന്ന് ശോഭയെ ആട്ടിയിറക്കി.
തുടര്‍ന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയും നല്‍കി.
രണ്ടര വര്‍ഷമായി തന്റെ മൂന്നു മക്കളെ കാണാനോ ബന്ധപ്പെടാനോ ശോഭയ്‌ക്ക് അനുമതിയില്ലായിരുന്നു. തുടര്‍ന്നാണ് മക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശോഭ നിയമപോരാട്ടത്തിന് ഇറങ്ങിയത്. കേസ് ആദ്യം സൗത്ത് പോലീസ് സ്‌റ്റേഷനാണ് അന്വേഷിച്ചത്. പോലീസ് അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് ശോഭ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ സമീപിച്ചു.
തുടര്‍ന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി ചുമതല എറണാകുളം അസി. കമ്മിഷണര്‍ കെ. ലാല്‍ജിക്കു നല്‍കി. സംസ്‌ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയില്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണു കേന്ദ്ര ലാബിനെ സമീപിച്ചത്. കേസില്‍ ശോഭയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശിയായ ലിറ്റോയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ശോഭയുടെ സാദൃശ്യമുള്ള അശ്ലീല ക്ലിപ് തയാറാക്കിയത് ആരെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. 17 വര്‍ഷം മുന്‍പായിരുന്നു ശോഭ വിവാഹിതയായത്. സത്യങ്ങള്‍ എല്ലാവരും മനസിലാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ അടുത്ത ഘട്ടമാണ് പ്രധാനപ്പെട്ടത്. ആരാണു ഇതിനു പിന്നിലുള്ളതെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നും അറിഞ്ഞാല്‍ മാത്രമേ തനിക്കു മനസമാധാനം ലഭിക്കൂ. ദൃശ്യങ്ങള്‍ തന്റേതല്ലെന്ന വാര്‍ത്തകള്‍ ഭര്‍ത്താവ് അറിഞ്ഞിട്ടുണ്ടോയെന്നു പോലും സംശയമുണ്ടെന്ന് ശോഭ പറഞ്ഞു.
https://www.facebook.com/Malayalivartha

























