Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ഡലകാലം തീരുംവരെ കെ.സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കാനാവില്ലെന്ന് കോടതി ഉത്തരവുണ്ടായിരിക്കെ, വീണ്ടും കേസുകളില്‍ കുടുക്കിയതിന് പിന്നില്‍ സി.പി.എം രാഷ്ട്രീയ ഗൂഢാലോചന 

26 NOVEMBER 2018 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ശബരിമല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ പഴയതും പുതിയതുമായ കേസുകളില്‍ കുരുക്കിയതും വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. സുരേന്ദ്രനെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുമ്പോഴും അത് മാത്രമല്ല, അതിനപ്പുറമാണ് കളിയെന്നാണ് സൂചന. ശബരിമലയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണെങ്കില്‍ കോടതി തന്നെ അതിന് തടയിട്ടിരിക്കുകയാണ്. കാരണം രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ കടക്കരുതെന്ന് കോടതി നല്‍കിയ നിര്‍ദ്ദേശം പാലിച്ച ശേഷമാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

അതിന് ശേഷമാണ് കണ്ണൂരില്‍ ഡിവൈഎസ്.പിയെ ഭീഷണിപ്പെടുത്തിയ കേസ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. അതിലും കാര്യങ്ങള്‍ നില്‍ക്കില്ലെന്ന് മനസിലായപ്പോള്‍ ചിത്തിര ആട്ടവിശേഷത്തിന് ലളിത എന്ന സ്ത്രീയെ ആക്രമിച്ച സംവത്തിന്റെ ഗൂഢാലോചന കേസ് രണ്ടാഴ്ചയ്ക്ക് ശേഷം രജിസ്റ്റര്‍ ചെയ്തു. ആ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. തുരുതുരെ കേസുകളില്‍ കുടുക്കിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് വ്യക്തമാണ്. അത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യംവെച്ചുള്ള കളിയാണ്. എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുള്‍ റസാഖ് മരിച്ചതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസ് തുടരണോ എന്ന് കോടതി ചോദിച്ചെങ്കിലും പിന്‍വലിക്കാന്‍ ബി.ജെ.പി തയ്യാറായില്ല.

81 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ അന്ന് പരാജയപ്പെട്ടത്. സുരേന്ദ്രന്റെ അപരനെ കളത്തിലിറക്കിയാണ് തോല്‍പ്പിച്ചത്. മാത്രമല്ല വ്യാപകമായി കള്ളവോട്ടും നടന്നു. അതിന്റെ തെളിവുകള്‍ ശേഖരിച്ചാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. പ്രവാസികളുടെ ഐഡന്റികാര്‍ഡും മറ്റും ഉയോഗിച്ചാണ് പലരും വോട്ട് ചെയ്തതെന്നാണ് സുരേന്ദ്രന്റെ പരാതി. കേസില്‍ സുരേന്ദ്രന് അനുകൂല വിധി ഉണ്ടായാല്‍ എം.എല്‍.എ ആകും. ഉപതെരഞ്ഞെടുപ്പ് നടന്നാലും സുരേന്ദ്രന്റെ വിജയം ഏതാണ്ട് ഉറപ്പാണ്. അതിന് തടയിടുകയാണ് സി.പി.എമ്മിന്റെ കളി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends