പരസ്യ പ്രതികരണത്തിനില്ല; പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്‌തയാണെന്ന് പരാതിക്കാരി

പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്‌തയാണെന്ന് ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ പരാതിക്കാരി. ശശിക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും യുവതി വ്യക്തമാക്കി.
'വലിയ സന്തോഷമുണ്ട്. പ്രതീക്ഷിച്ച തീരുമാനമുണ്ടായിരിക്കുന്നത്. പാർട്ടിയോട് നന്ദിയുണ്ട്. തുടക്കം മുതലേ പാർട്ടിയിൽ വിശ്വാസമുണ്ടായിരുന്നു' എന്നും പരാതിക്കാരി പ്രതികരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും യുവതി പറഞ്ഞു.
ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് സസ്‌പെന്‍ഷന്‍. ആറുമാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത് .പി.കെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവാണ് പരാതി നല്‍കിയത് .സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ചതിന് ശേഷമാണ് പി.കെ ശശിയ്ക്ക് എതിരെ നടപടിയെടുത്തത് . കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു .എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷന്‍ യുവതിയുടെ പരാതി വാസ്തവമാണ് എന്ന് വിലയിരുത്തിയത് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശശിയെ തരംതാഴ്‌ത്തുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും സസ്‌പെൻഷൻ എന്ന കടുത്ത നടപടിയിലേക്ക് സി.പി.എം എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























