Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും രണ്ട് തട്ടില്‍, എന്നാല്‍ പരാതിയുടെ പ്രധാനഭാഗം ആവിയാക്കിയതില്‍ ഇരുവരും കൈകോര്‍ത്തു

26 NOVEMBER 2018 05:17 PM IST
മലയാളി വാര്‍ത്ത

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും രണ്ട് തട്ടില്‍. പാലക്കാട്ട് സി.പി.എമ്മിലുള്ള വിഭാഗീയതയാണ് പരാതിക്ക് കാരണമെന്ന അന്വേഷണ കമ്മീഷന്‍ അംഗവും നിയമമന്ത്രിയുമായ എ.കെ ബാലന്റെ കണ്ടെത്തലുകളെ പി.കെ ശ്രീമതി എം.പി പൂര്‍ണമായും തള്ളി.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എം.എല്‍.എയുടെ ഭാഗത്ത് നിന്നും നീതികരിക്കാനാവാത്ത പെരുമാറ്റം ഉണ്ടായെന്നും 45 വര്‍ഷമായി സജീവമായി പാര്‍ട്ടിയിലുള്ള അദ്ദേഹത്തെ കുറിച്ച് ആദ്യമായാണ് ഇത്തരത്തിലൊരു പരാതി ഉയരുന്നതെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കാരി പൊലീസിനെ സമീപിക്കുമോ എന്ന് അറിയില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.

ഇരുവരുടെയും കണ്ടെത്തലുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഷൊര്‍ണൂര്‍ ഏര്യാകമ്മിറ്റി ഓഫീസില്‍ വെച്ച് എം.എല്‍.എ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവവനിതാ നേതാവ് പരാതി നല്‍കിയത്. അത് എങ്ങനെ ആവിയായെന്ന് അന്വേഷിക്കാന്‍
വേറെ കമ്മീഷനെ പാര്‍ട്ടി വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ മാധ്യമസിന്‍ഡിക്കേറ്റ് ഇക്കാര്യം അന്വേഷിക്കും. എന്നാല്‍ ഒരു കാര്യത്തില്‍ ബാലനും ശ്രീമതിയും യോജിച്ചു. അത് യുവതിയുടെ പരാതിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടായിരുന്നു. പി.കെ ശശി ലൈംഗീക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെയുള്ള മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയുണ്ട്. 

എം.എല്‍.എക്കെതിരായ പീഡന പരാതിയില്‍ അദ്ദേഹം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് വരികയാണ്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ ശശി. ജില്ലാ നേതാവില്‍ നിന്നുണ്ടായ ഇത്തരം വാക്കും പ്രവൃത്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. അതിനാലാണ് പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടിയുണ്ടാവുക. 

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് മറ്റ് ആറുപേര്‍ക്കെതിരെ നടപടിയുണ്ടാവുക. ഉയര്‍ന്ന പാര്‍ട്ടി ബോധമുള്ളതിലാണ് ഡി.വൈ.എഫ്.ഐ നേതാവായ യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ പോലും അറിയാതെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആക്കിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (13 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (19 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (26 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (32 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (38 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (44 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends