ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പി.കെ ശശി എം.എല്‍.എ കുറ്റക്കാരനാണെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനാല്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പി.കെ ശശി എം.എല്‍.എ കുറ്റക്കാരനാണെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനാല്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ പീഢനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടി അല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അത് ചെയ്യേണ്ടത് പൊലീസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് അതാണ് നടക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പാര്‍ട്ടി തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഞണുക്ക് വിദ്യമാത്രമാണ്. ആറു മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടിയില്‍ ശക്തനായി മടങ്ങി എത്തും. ഇവിടെ പി.കെ.ശശി കുറ്റം ചെയ്തതായി പാര്‍ട്ടി കണ്ടെത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടന്നിരിക്കുന്ന സ്ഥിതിക്ക് പെണ്‍കുട്ടിയുടെ പരാതിക്ക് കാത്ത് നില്‍ക്കാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശശിക്കെതിരെ കേസ് എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരാരും ശശിക്കെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിനര്‍ത്ഥം ശശിക്കെതിരായ പരാതിയില്‍ നിയമനടപടി തുടരാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്നാണ്. പകരം ശശിക്കെതിരായ പരാതി രാഷ്്ട്രീയ ആയുധം ആക്കുക മാത്രമാണ് ലക്ഷ്യം. അതേസമയം പൊതുപ്രവര്‍ത്തകരായ ചിലര്‍ എം.എല്‍.എയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha

























