Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

15 JUNE 2026 08:02 PM IST
മലയാളി വാര്‍ത്ത
സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഷിഗെല്ല ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയ തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനിയം വീണ്ടും പരിശോധനക്ക് അയച്ചു.

വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇന്നലെ രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ബാധിച്ച് മലപ്പുറം കീഴാറ്റൂർ സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയിലെ ശീതളപാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഇന്നലെയാണ് കണ്ടെത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുള്ള കുഴൽകിണറിൽ നിന്നാണ് ഈ സ്ഥാപനം വെള്ളം എടുക്കുന്നത്. മറ്റ് കടകളിലേക്കും ഈ കിണറിൽ നിന്ന് തന്നെയാണ് വെള്ളം എടുക്കുന്നതെങ്കിലും ഈ സ്ഥാപനങ്ങളിലെ പാനീയങ്ങളിൽ ഒന്നും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.  

ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ബേക്കറിയിലെ പാനീയം പഞ്ചായത്ത് അധികൃതർ വീണ്ടും പരിശോധനക്ക് അയച്ചു. ഇതുവരെ ആർക്കും ഷിഗെല്ലയുടെ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുള്ള ബേക്കറിയായതിനാൽ ദിനം പ്രതി നിരവധി പേരാണ് ഇവിടെ നിന്ന് പാനീയം വാങ്ങി കുടിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്

കുട്ടികൾക്ക് വയറിളക്കവും ഷിഗെല്ലയും വ്യാപകമായ ആറാട്ടുപുഴയിൽ പരിശോധിച്ച ജല അതോറിറ്റിയുടെ 17 കുടിവെള്ള സാംപിളുകളിൽ എട്ടിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുഴൽക്കിണറുകളിൽനിന്നു ശേഖരിച്ച സാംപിളുകളിലും കോളിഫോം സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ കുടിവെള്ളം തന്നെയാണ് ജില്ലയിൽ പടർന്നുപിടിച്ച വയറിളക്കത്തിനും ഷിഗെല്ലയ്ക്കും പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

കഴിഞ്ഞദിവസം ആലപ്പുഴ പഴവീട് ആർ.ഒ.പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാംപിളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെയും വയറിളക്കരോഗങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. തെക്കൻമേഖലയിലുള്ള ആറാട്ടുപുഴയിൽ ആറുപേർക്കും വടക്കൻ മേഖലയിലുള്ള കോടംതുരുത്തിൽ ഒരാൾക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിലൊട്ടാകെയുള്ള കുടിവെള്ള സാംപിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നാണ് വിവരം.

രോഗവ്യാപനം തടയാൻ കുടിവെള്ളം ക്ലോറിനേറ്റുചെയ്യാൻ ആരോഗ്യവകുപ്പ് അധികൃതർ ജല അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. അതനുസരിച്ച് പലയിടത്തും ക്ലോറിനേഷൻ നടപടികൾ തുടങ്ങി. എന്നാൽ, പൈപ്പുപൊട്ടിയ ഇടങ്ങൾ കൃത്യമായി കണ്ടെത്തി പരിഹരിക്കാൻ ജല അതോറിറ്റിക്ക് കഴിയാത്തത് ഗുരുതര വീഴ്ചയായി തുടരുകയാണ്.

ആലപ്പുഴ കൊമ്മാടി ജങ്ഷനു പടിഞ്ഞാറുള്ള വീടുകളിൽ ആഴ്ചകളായി കലക്കവെള്ളമാണ് ജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത്. പരാതിപറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. പൈപ്പിലെ ചോർച്ച എവിടെയെന്നു കണ്ടെത്താൻ കഴിയാത്തതായിരുന്നു കാരണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും പൈപ്പു പൊട്ടുന്നുണ്ട്. വലിയ പൊട്ടൽ മാത്രമാണ് കണ്ടെത്താനാകുന്നത്. അല്ലാത്തവ കണ്ടുപിടിക്കാൻ കഴിയാത്തതാണ് മാലിന്യം കുടിവെള്ളത്തിൽ കലരാൻ കാരണമാകുന്നത്.

മലത്തിലൂടെ രക്തം; നൂറിലേറെപ്പേർക്ക് ‘ഷിഗെല്ല’ ചികിത്സ

ആറാട്ടുപുഴയിൽ കുട്ടികളുൾപ്പെടെ ആറുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലത്തിലൂടെ രക്തം പോയതായി കണ്ടെത്തിയതോടെയാണ് ഇവരുടെ സാംപിൾ പരിശോധിച്ചത്. ഫലം പോസിറ്റീവായതോടെ മലത്തിലൂടെ രക്തംപോയ 100-ലേറെപ്പേരെ കണ്ടെത്തി. ഷിഗെല്ലയാണെന്ന് ഉറപ്പിച്ചാണ് ഇവർക്ക് ഇപ്പോൾ ചികിത്സ നൽകുന്നത്. ഷിഗെല്ല ബാക്ടീരിയമൂലമുണ്ടാകുന്ന അണുബാധയുടെ പ്രധാന ലക്ഷണമാണ് മലത്തിലൂടെ രക്തം പോകുന്നത്. അതിനാൽ, ആരും അത് നിസ്സാരമായി കാണരുതെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

11 ദിവസത്തിനിടെ 1,786 വയറിളക്കരോഗികൾ

ജൂൺ ഒന്നുമുതൽ 12 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ വയറിളക്കത്തിന് ചികിത്സ തേടിയത് 1,786 പേരാണ്. ഇതിൽ ഷിഗെല്ല രോഗലക്ഷണമുള്ളവരുമുണ്ട്. കഴിഞ്ഞമാസം വരെ 50 പേർ മാത്രമാണ് ശരാശരിദിവസം വയറിളക്കത്തിന് ചികിത്സ തേടിയിരുന്നത്. എന്നാൽ, മഴ തുടങ്ങിയതോടെ അത് 150-200 വരെയായി ഉയർന്നു. മോശം കുടിവെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്-എ) ജില്ലയിൽ റിപ്പോർട്ടുചെയ്തു. ഈ മാസം ആറിനാണ് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്. കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.

 ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


ഷിഗെല്ല അണുബാധ അല്ലെങ്കിൽ ഷിഗെല്ലോസിസ് ദഹനവ്യവസ്ഥയെ, പ്രത്യേകിച്ച് കുടലുകളെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്. പരിസ്ഥിതിയിലെ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് വയറിളക്കത്തിന് കാരണമാകും.

ഇത് വളരെ പകർച്ചവ്യാധിയാണ്, ഇത് കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകാം. അണുബാധയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാം, മിതമായ ഷിഗെല്ലോസിസിന് വൈദ്യചികിത്സ പോലും ആവശ്യമില്ല. എന്നിരുന്നാലും, നിങ്ങൾക്ക് 3 ദിവസത്തിനുള്ളിൽ മാറാത്ത കഠിനമായ വയറിളക്കം ഉണ്ടെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.

ബാക്ടീരിയ ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ഇവയാണ്:

മലത്തിൽ രക്തം
അതിസാരം
കഠിനമായ വയറുവേദന അല്ലെങ്കിൽ മലബന്ധം
പനി അല്ലെങ്കിൽ തണുപ്പ്
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
ശരീരഭാരം കുറയ്ക്കൽ അല്ലെങ്കിൽ നിർജ്ജലീകരണം
അണുബാധയുണ്ടായതിന് ശേഷം ഒരാഴ്ചയോളം രോഗലക്ഷണങ്ങൾ ഉണ്ടായേക്കാം. ചില ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും കാണാനാകില്ല, പക്ഷേ അവരുടെ മലം ഇപ്പോഴും അണുബാധ വഹിക്കുന്നു
ഷിഗെല്ല അണുബാധയുടെ കാരണങ്ങൾ ഇപ്രകാരമാണ് ..ഷിഗെല്ല അണുബാധ വളരെ പകർച്ചവ്യാധിയാണ്. രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുക എന്നതാണ് അണുബാധ പകരാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ഉദാഹരണത്തിന്, മാറ്റിയ ശേഷം കൈ കഴുകുന്നില്ലെങ്കിൽ ചിതപ്പണി അല്ലെങ്കിൽ രോഗം ബാധിച്ച കുട്ടിക്ക് ശേഷം വൃത്തിയാക്കൽ, നിങ്ങൾക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്.
മലിനമായ ഭക്ഷണം കഴിക്കുന്നത്: ഷിഗല്ല ബാക്ടീരിയ ബാധിച്ചവർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. മലിനജലം കലർന്നാൽ ഭക്ഷണത്തിൽ ഷിഗെല്ല ബാക്ടീരിയയും അടങ്ങിയിരിക്കാം. മലിനമായ വെള്ളം കുടിക്കുന്നത്: ഷിഗെല്ല ബാക്ടീരിയ അടങ്ങിയ നീന്തൽ അല്ലെങ്കിൽ വെള്ളം കുടിക്കുന്നതും അണുബാധ പടർത്തും

മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾ കാണുകയോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക  .ഷിഗെല്ല അണുബാധ തടയാൻ നിങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്.  

പതിവായി കൈ കഴുകുക .രോഗബാധിതനായ വ്യക്തിയിൽ നിന്ന് അകലം പാലിക്കുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.തെരുവ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക..

--

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (20 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (32 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (35 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (39 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (3 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends