വി ഐ പികളായ അയ്യപ്പ ഭക്തരെ കയറ്റി വിടുന്നു, സാധാരണക്കാരായ അയ്യപ്പ ഭക്തരെ തടഞ്ഞു നിർത്തി പീഡിപ്പിക്കുന്നു; കൊട്ടാരക്കര സ്വദേശിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

അയ്യപ്പ ഭക്തരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നിലയ്ക്കലിൽ സാധാരണക്കാരായ അയ്യപ്പ ഭക്തരെ തടയുകയും വി ഐ പികളായ അയ്യപ്പ ഭക്തരെ കയറ്റി വിടുന്നുവെന്നും കാണിച്ചു കൊണ്ടായിരുന്നു മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. കൊട്ടാരക്കര സ്വദേശി ഗിരീഷ് കുമാറാണ് ഇത്തരത്തിലൊരു പരാതി നൽകിയത്.
അതേസമയം രണ്ടാഴ്ച്ചയ്ക്കകം കെ എസ് ആർ ടിസി മാനേജിങ് ഡയറക്ടറും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സെക്രട്ടറിയും റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗമായ കെ മോഹൻകുമാർ ആവശ്യപ്പെട്ടു.
വിദൂര സ്ഥലങ്ങളിൽ നിന്നും പോലും പമ്പയിലേക്ക് തിരിക്കുന്ന കെ എസ് ആർ ടിസി ബസുകൾ ചാലക്കയത്ത് പോലുമെത്താതെ യാത്ര തിരിക്കുകയാണ് ചെയ്യുന്നതെന്നും നിലയ്ക്കലിൽ ബസ്സിറങ്ങുന്ന ഭക്തരെ മണിക്കൂറുകളോളം നിർത്തി പീഡിപ്പിക്കുകയാണ്, പോലീസ് ഉദ്യോഗസ്ഥരുടെ അപമര്യാദയായുള്ള പെരുമാറ്റം യാതഥാർത്ഥ ഭകതന്മാരുടെ സമാധാനം ഇല്ലാതാക്കുന്നു എന്നതെല്ലാം ചൂണ്ടിക്കാട്ടിയാണ് കൊട്ടാരക്കര സ്വദേശിയുടെ പരാതി.
എം എൽ എ മാരും ഉന്നത ഉദ്യോഗസ്ഥരുമെത്തിയപ്പോൾ ഇവരെ തടയുന്ന സാഹചര്യമുണ്ടായില്ല. ഇവരെയും ഇവരുടെ വാഹങ്ങളും പമ്പയിലേയ്ക്ക് കടത്തിവിടുന്നു എന്നതും പരാതിയിൽ ഉന്നയിക്കുന്നു. ഇതിനു പിന്നാലെയായിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























