ടാഗിന് പിന്നിലെ തന്ത്രം... മല കയറുന്ന അയ്യപ്പന്മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പോലീസ്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പോലീസിന്റെ പല ഇടപെടലുകളും വിവാദമായി. അതിനിടെ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ആലോചന. അയ്യപ്പന്മാരുടെ കൈകളില്‍ ധരിക്കാനുള്ള ടാഗ് നല്‍കി ഇവരെ തിരിച്ചറിയാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഏത് ഭക്തനെയും തിരിച്ചറിയാന്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ കുട്ടികളെ തിരിച്ചറിയാന്‍ മലകയറും മുമ്പ് കൈയില്‍ ടാഗ് ചെയ്യുന്നുണ്ട്. ഇത് വളരെക്കാലമായുണ്ട്. കെ.എസ്.ആര്‍.ടി.സി.ബസില്‍ നിലയ്ക്കലില്‍നിന്ന് കയറുമ്പോള്‍ തന്നെ ഭക്തര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നല്‍കാനാണ് ആലോചന. ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. വാഹനം ഉപയോഗിക്കാതെ വരുന്നവര്‍ക്ക് മലകയറും മുമ്പ് ടാഗ് നല്‍കിയാല്‍ മതി.
ടാഗിനായി ദേവസ്വം ബോര്‍ഡില്‍നിന്ന് 1.25 കോടി രൂപ നല്‍കാന്‍ ആലോചന തുടങ്ങി. അതേസമയം സുരക്ഷാ ആവശ്യത്തിന് ബോര്‍ഡ് പണം മുടക്കുകയാണെങ്കില്‍ ഹൈക്കോടതി അനുമതി വേണ്ടിവരും. മുമ്പ് നിരീക്ഷണ ക്യാമറയ്ക്ക് ബോര്‍ഡ് ആഭ്യന്തര വകുപ്പിന് നല്‍കിയ പണം കോടതി തിരിച്ചടിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























