Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ

27 NOVEMBER 2018 11:13 AM IST
മലയാളി വാര്‍ത്ത

ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ. സന്നിധാനത്തെ ബാരക്കിലെ ചെറിയ ഹാളില്‍ 44 പേരാണു കഴിയുന്നത്‌. ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയുള്ളത്‌ അഞ്ചു ടോയ്‌ലറ്റ്‌. കുളിക്കേണ്ടതും ടോയ്‌ലറ്റില്‍ത്തന്നെ. ഒരു ബാരക്കില്‍ ഒരു വാഷ്‌ ബേസിന്‍ മാത്രം. ആവശ്യത്തിന്‌ വൈദ്യുതി വിളക്കുകളോ പ്ലഗ്‌ പോയിന്റുകളോ ഇല്ല. ഇതു മനുഷ്യാവകാശ ലംഘനമാണെന്നു പോലീസില്‍ത്തന്നെ അഭിപ്രായമുയരുന്നു. ഇക്കുറി 15 ദിവസം വീതമുള്ള നാലു ടേണാണ്‌. ചില ടേണില്‍ 15 മുതല്‍ 17 ദിവസം വരെ ജോലി ചെയ്യേണ്ടിവരും. പോലീസുകാര്‍ക്കിടയില്‍ പനി പടരുന്നുമുണ്ട്‌. ബാരക്കിലെ കൂട്ടത്താമസം പനിയുടെ വ്യാപനം കൂട്ടുന്നു. പനി ബാധിച്ച രണ്ട്‌ ഉദ്യോഗസ്‌ഥരെ മടക്കിയയച്ചിരുന്നു.

തലചായ്‌ക്കാന്‍ പോലും ഇടമില്ലാതെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു ശബരിമല ഡ്യൂട്ടി ദുരിതകാലം. ബാരക്കുകളില്‍ തിങ്ങിനിറഞ്ഞു കിടക്കുന്ന ഇവര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ആവശ്യത്തിനു സൗകര്യമില്ല. ഇതു പോലീസില്‍ കടുത്ത അമര്‍ഷത്തിന്‌ ഇടയാക്കുകയും ചെയ്‌തു.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ പതിവിലും മൂന്നിരട്ടി പോലീസുകാരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതുമില്ല. മുന്‍വര്‍ഷങ്ങളില്‍ മണ്ഡല- മകരവിളക്ക്‌ തീര്‍ഥാടനത്തിന്‌ 10 ദിവസം വീതമുള്ള ആറു ടേണായാണു പോലീസുകാരെ നിയോഗിച്ചിരുന്നത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends