Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് സൗജന്യപ്രസാദവിതരണം നടത്തണമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ്, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പൊലീസുകാര്‍ക്ക് പ്രസാദം നല്‍കണമെന്ന ഉത്തരവ് ഓഡിറ്റ് വിഭാഗം എതിര്‍ത്തു

28 NOVEMBER 2018 11:50 AM IST
മലയാളി വാര്‍ത്ത

ക്രമസമാധാന പാലനത്തിനെന്ന പേരില്‍ സന്നിധാനത്ത്് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്ന പൊലീസ് ദേവസ്വം ബോര്‍ഡിനും ബാധ്യതയാകുന്നു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് സൗജന്യപ്രസാദ വിതരണം നടത്തുന്നതില്‍ ദേവസ്വം ഓഡിറ്റ് വിഭാഗത്തിന് എതിര്‍പ്പ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് സൗജന്യമായി പ്രസാദവിതരണം നടത്തണമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോടതി ഇത് ചോദ്യം ചെയ്യുമെന്നും കോടതി അനുമതിയില്ലാതെ പറ്റില്ലെന്നും ഓഡിറ്റ് വിഭാഗം നിലപാടെടുത്തു. 

സാധാരണ ശബരിമല സന്നിധാനത്ത് ആയിരത്തോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാകുന്നത്. ഇത്തവണ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 5200 പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇവരുടെ പട്ടിക ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്. അരവണയ്ക്ക് 80 രൂപയും അപ്പത്തിന് 35 രൂപയുമാണ് വില. ഒരു പൊലീസുകാരന് 105 രൂപാ വെച്ച് ആറ് ലക്ഷത്തോളം രൂപയുടെ ബാധ്യത ഒരു ബാച്ചില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വേണ്ടി ബോര്‍ഡ് സഹിക്കേണ്ടിവരും. മൂന്ന് ബാച്ചിലായി 20,000 പൊലീസുകാരാണ് ശബരിമല ഡ്യൂട്ടിക്കെത്തുക. ഇവര്‍ക്ക് സൗജന്യപ്രസാദനം നല്‍കുക വഴി കാല്‍ക്കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കും. 

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇറക്കിയ ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന് ഉത്തരവിറക്കാമെന്ന് പറഞ്ഞു. പൊലീസുകാര്‍ക്ക് സൗജന്യപ്രസാദം വിതരണം ചെയ്യുന്നതിനെ കുറിച്ച് ബോര്‍ഡ് കൂടിയ ശേഷം ആലോചിക്കാമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ എക്‌സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്ത് വന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (42 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (51 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends