Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പി യിലെ ഉള്‍പ്പോരു മൂലം നിറം മങ്ങിത്തുടങ്ങിയ ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുമ്മനം; ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ കുമ്മനത്തെ തിരികെ കേരളത്തില്‍ എത്തിയ്ക്കാന്‍ ആര്‍ എസ് എസ് നീക്കം

03 DECEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറയുന്നതിനിടെ കേരളത്തിന്റെ സജീവ രാഷ്ട്രീയ രംഗത്തേയ്ക്ക് ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ തിരികെ എത്തിയ്ക്കുന്നതാവും നല്ലതെന്ന് ആര്‍ എസ് എസ് നേതൃത്വം കരുതുന്നു. മിസോറം ഗവര്‍ണ്ണര്‍ ആയി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴ് മാസത്തിനു മുന്‍പ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.

ബി ജെ പി യിലെ ഉള്‍പ്പോരു മൂലം നിറം മങ്ങിത്തുടങ്ങിയ ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെ ഗവര്‍ണ്ണര്‍ ചുമതലയില്‍ നിന്നൊഴിവാക്കി ഏറ്റവും വേഗത്തില്‍ കേരളത്തില്‍ എത്തിച്ച് പ്രക്ഷോഭ പരിപാടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിയ്ക്കുന്നതാണ് അടുത്തു വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പ്രയോജനം ഉണ്ടാകാനുള്ള മാര്‍ഗമെന്ന് ആര്‍ എസ് എസ് നേതൃത്വം കരുതുന്നതായി അവര്‍ കേന്ദ്ര സര്‍ക്കാരിന് സൂചന നല്‍കിയതായി സംഘടനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

10- നും 50- നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിയ്ക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിയ്ക്കുന്ന സി പി എം സര്‍ക്കാരിന്റെ നടപടിയെ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ലെന്നും വിശ്വാസികളില്‍ ഒരു വലിയ വിഭാഗം സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എതിരായിരുന്നിട്ടു പോലും, ഇത് പോലെ വൈകാരികമായ ഒരു വിഷയത്തില്‍ തങ്ങള്‍ക്കു മുന്‍കൈ നേടാനാവാതെ, പ്രക്ഷോഭത്തിന്റെ ശക്തി മന്ദീഭവിച്ചത് തങ്ങളുടെ ഭാഗത്തെ വീഴ്ചയാണെന്നും സംഘ് പരിവാര്‍ വിലയിരുത്തുന്നു.

കുമ്മനം തിരികെ എത്തിയാല്‍ അദ്ദേഹത്തിന് നല്ല ബന്ധങ്ങള്‍ ഉള്ള ചില വലതു പക്ഷ പ്രസ്ഥാനങ്ങളുടേയും സാമുദായിക നേതാക്കളുടേയും ഹൈന്ദവ പുരോഹിതരുടെയും പിന്തുണ ആര്‍ജിയ്ക്കാന്‍ കഴിയുമെന്നാണ് സംഘ് പരിവാര്‍ വിശ്വസിയ്ക്കുന്നത് . കുമ്മനം തിരിച്ച് എത്തിയാല്‍ തിരുവനന്തപുരത്തു ശശി തരൂരിനെതിരെ അദ്ദേഹത്തെ സ്ഥാനാര്‍ഥി ആക്കാമെന്നും അവര്‍ കണക്കു കൂട്ടുന്നു. കുമ്മനം മിസോറാമിലേയ്ക്ക് പോയപ്പോള്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിയ്ക്കാം എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അവയൊന്നും പുരോഗമിച്ചില്ല. തുടര്‍ന്നാണ് ബി ജെ പി യ്ക്ക് സാമാന്യം നല്ല വോട്ടു വിഹിതം ഉള്ള തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ഥി ആക്കാം എന്ന പഴയ നിലപടിലേയ്ക്ക് മാറിയത്.

ആര്‍ എസ് എസിന്റെ സംസ്ഥാന ഘടകത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കുമ്മനത്തെ മിസോറാമിലേക്കു അയച്ചത്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷനും , 2015 -ല്‍ , വിഘടിച്ചു നില്‍ക്കുകയായിരുന്ന പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ ആര്‍ എസ് എസ് ചുമതലപ്പെടുത്തിയിരുന്നതുമായ കുമ്മനത്തെ നീക്കിയതില്‍ സംഘ് പരിവാറിനുള്ള അമര്‍ഷം പിന്നീട് നടന്ന ഒരു യോഗത്തില്‍ വച്ച് , ആര്‍ എസ് എസിന്റെ സംസ്ഥാന നേതാക്കള്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മുന്‍പില്‍ തുറന്നു പ്രകടിപ്പിയ്ക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഒരു പ്രമുഖ ഹിന്ദുത്വ മുഖമായ രാജശേഖരന്റെ കാര്യത്തില്‍ , നവംബര്‍ 28-ന് തെരഞ്ഞെടുപ്പു നടന്ന മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം, തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അവിടെ തൂക്കു മന്ത്രിസഭയല്ല ഉണ്ടാകുന്നതെങ്കില്‍ കുമ്മനത്തെ ഡിസംബര്‍ മധ്യത്തോടെ അവിടെ നിന്നും തിരികെ കൊണ്ടുവരണമെന്നാണ് കണക്കുകൂട്ടല്‍.

സാമുദായിക സംഘടനയായ എന്‍ എസ് എസ്-ന്റെ അധ്യക്ഷന്‍ എന്‍ സുകുമാരന്‍ നായരെ പോലുള്ളവര്‍ കുമ്മനത്തെ പോലുള്ള ആരെങ്കിലും ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണമെന്നും തങ്ങളോട് ഒത്തുചേര്‍ന്നു പ്രവര്‍ത്തിയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതും അവര്‍ പരിഗണയില്‍ എടുത്തിട്ടുണ്ട്. മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കളായ ജെ നന്ദകുമാറുമായും വത്സന്‍ തില്ലങ്കേരിയുമായും അദ്ദേഹം അടുത്തിടെ നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടയിലാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

മുതിര്‍ന്ന നേതാവായ കുമ്മനം മടങ്ങി എത്തുമ്പോള്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സ്ഥാനചലനം ഉണ്ടാകുമോ എന്ന് അറിവായിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈയിലാണ് ശ്രീധരന്‍ പിള്ള സ്ഥാനമേറ്റത്. സംസ്ഥാനത്തു എന്‍ ഡി എ യുടെ അധ്യക്ഷ പദവി അദ്ദേഹത്തിന് നല്‍കുമെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ ബി ജെ പി അദ്ധക്ഷ സ്ഥാനവും മുന്നണി അധ്യക്ഷ പദവിയും ഒരാള്‍ വഹിയ്ക്കുന്ന പതിവ് ഇല്ലാതെയാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends