നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. 11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും.
ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എം.എൽ.എയും രംഗത്ത് എത്തിയിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയിട്ടുണ്ടായിരുന്നു.
അതേസമയം നിപയിൽ സമ്പർക്കപ്പട്ടികയിലുള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യ വകുപ്പിന് ഏറെ ആശ്വാസകരമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. അതേസമയം സമ്പർക്കപ്പട്ടികയിലുള നാല് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്നും മന്ത്രി മുരളീധരൻ.
അതേ സമയം പ്രതിപക്ഷം നിപയെ ആയുധമാക്കുകയാണെന്നാണ് മന്ത്രിയും ആരോപിച്ചത്. സംസ്ഥാനത്ത് നിലവിൽ നിപ വൈറസ് വ്യാപന ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കുന്നു.
സമ്പർക്ക പട്ടികയിൽ ഇതുവരെ നടത്തിയ എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്ന് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയി വന്നിട്ടുണ്ട്. നിലവിൽ ഒരു രോഗിക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതേപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























