സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സങ്കടക്കാഴ്ചയായി... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബാലുശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദ് (24) ആണ് മരിച്ചത്. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചനകൾ.
വെള്ളി പകൽ 11നും ഒന്നിനും ഇടയിലാണ് സംഭവം നടന്നത്. അഞ്ചുമാസം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം പെരുമണ്ണയിൽ താമസിക്കാനെത്തിയത്. പ്രവാസിയായ യുവാവ് രാവിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് ബൈക്കിലാണ് എത്തിയത്. ഈ സമയം പെൺകുട്ടിയുടെ ഉമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല രണ്ടുപേരും പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിയുമായി യാത്രപോകാൻ തയ്യാറായിവന്നതാണ് യുവാവ് എന്നാണ് കരുതുന്നതെന്നും പൊലീസ് . ഇവർ തമ്മിൽ തർക്കമുണ്ടാവുകയും യുവാവ് വീടിന്റെ ഉത്തരത്തിൽ തൂങ്ങുകയുമായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉമ്മ : റൗഫിയ. സഹോദരൻ : മിൻഹാജ് .
" f
https://www.facebook.com/Malayalivartha


























