Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദു മണ്ഡലം സ്ഥാനാര്‍ത്ഥിയായി ആര്‍.ശങ്കര്‍ കൊട്ടാരക്കര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മന്നത്ത്പത്മനാഭന്‍ കാലുവാരി തോല്‍പ്പിച്ചു, അന്ന് മുതല്‍ തുടങ്ങിയതാണ് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും തമ്മിലുളള പോരെന്നും സുവര്‍ണകുമാര്‍, ആര്‍.ശങ്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വലിച്ച് താഴെയിട്ടതും മന്നത്ത് പത്മനാഭനായിരുന്നെന്നും ആരോപണം 

03 DECEMBER 2018 05:36 PM IST
മലയാളി വാര്‍ത്ത

പന്തളം കൊട്ടാരത്തിനും എന്‍.എസ്.എസിനും എതിരെ എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെ ജനറല്‍ കണ്‍വീനര്‍ സുവര്‍ണകുമാറും വിമര്‍ശനവുമായി രംഗത്തെത്തി. പന്തളം കൊട്ടാരം അധികൃതര്‍ അയ്യപ്പനെ കൊല്ലാനല്ലേ കാട്ടിലേക്ക് അയച്ചതെന്ന വിമര്‍ശനമാണ് സുവര്‍ണകുമാര്‍ മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ കഴിഞ്ഞദിവസം ഉന്നയിച്ചത്. അത് കേട്ട് ബി.ജെ.പി നേതാവ് പത്മകുമാര്‍ ചിരിക്കുക മാത്രമാണുണ്ടായത്.

ഈഴവര്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ എടുത്ത് കളഞ്ഞത് പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണെന്നും അദ്ദേഹം ആരോപിച്ചു. പന്തളം രാജ്ഞിയുടെ നിര്‍ദ്ദേശപ്രകാരം രാജാവ് വളര്‍ത്ത് പുത്രനായ അയ്യപ്പനെ പുലിപ്പാലിനായി കാട്ടിലയച്ചെന്നാണ് ഐതീഹ്യം. ഇതിനെയാണ് സുവര്‍ണകുമാര്‍ വ്യാഖ്യാനിച്ചത്.

അവര്‍ണരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്നത്ത് പത്മനാഭന്‍ തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം ജാഥ നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും സുവര്‍ണകുമാര്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി യോഗം നേതാവ് ആര്‍.ശങ്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വലിച്ച് താഴെയിട്ടതും മന്നത്ത് പത്മനാഭനായിരുന്നു. ഹിന്ദു മണ്ഡലം സ്ഥാനാര്‍ത്ഥിയായി ആര്‍.ശങ്കര്‍ കൊട്ടാരക്കര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മന്നത്ത്പത്മനാഭന്‍ കാലുവാരി തോല്‍പ്പിച്ചു. അന്ന് മുതല്‍ തുടങ്ങിയതാണ് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും തമ്മിലുളള പോരെന്നും സുവര്‍ണകുമാര്‍ വ്യക്തമാക്കി. 

എന്നാല്‍ ഹിന്ദുഐക്യവേദി നേതാവ് ആര്‍.വി ബാബു സുവര്‍ണകുമാറിന് ശക്തമായ മറുപടി നല്‍കി. വെള്ളാപ്പള്ളി നടേശനെ എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്ന് പുറത്താക്കാന്‍ സുവര്‍ണകുമാര്‍ നടത്തിയ യാത്രയും ചരട് വലികളും കേരളം മറന്നിട്ടില്ലെന്നും അവസാനം വര്‍ഗീയ, ദേശവിരുദ്ധ സംഘടനയായ പി.ഡി.പിയില്‍ ചേര്‍ന്ന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വലംകയ്യായി സുവര്‍ണകുമാര്‍ പ്രവര്‍ത്തിച്ച ചരിത്രവും ആരും മറന്നിട്ടില്ലെന്നും ബാബു ചൂണ്ടിക്കാട്ടി. ദളിതരെയും ഈഴവരെയും ഇന്നും ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കാന്‍ ആര്‍.എസ്.എസ് അനുവദിക്കുന്നില്ലെന്നും സുവര്‍ണകുമാര്‍ തിരിച്ചടിച്ചു. തിരുവല്ല ക്ഷേത്രത്തില്‍ ദൈവദശകം പാടിയ സ്ത്രീയെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു, ശ്രീവല്ലഭ ക്ഷേത്രത്തിലെ ദളിത് പൂജാരിക്കെതിരെയും ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഈഴവ ശാന്തിക്കെതിരെയും ആര്‍.എസ്.എസ് ആണ് രംഗത്ത് വന്നതെന്നും സുവര്‍ണ കുമാര്‍ ആരോപിച്ചു.

അവര്‍ണരെ താന്ത്രികവിദ്യ പഠിപ്പിക്കാന്‍ 1970ല്‍ താന്ത്രികവിദ്യാപീഠം തുടങ്ങിയത് ആര്‍.എസ്.എസ് ആണെന്നും മാധവ്ജിയാണ് അതിന് നേതൃത്വം നല്‍കിയതെന്നും ആര്‍.വി ബാബു ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്‍.എസ്.എസ് പിന്നോക്കക്കാരെയോ, ദളിതരെയോ അവരുടെ ക്ഷേത്രങ്ങളില്‍ ശാന്തിമാരാക്കിയില്ലെന്നും സുവര്‍ണകുമാര്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരാണ് പിന്നോക്കക്കാരെയും ദളിതരെയും ശാന്തിമാരായി നിയമിച്ചതെന്നും പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ അമ്പലത്തിലെ ശാന്തിക്കാരനായ വിഷ്ണുനാരായണന്‍ ശബരിമല മേല്‍ശാന്തിക്കായി അപേക്ഷ നല്‍കിയപ്പോള്‍ നിരസിച്ചത് പിണറായിയുടെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ദേവസ്വം ബോര്‍ഡാണെന്ന് ആര്‍.വി ബാബു ചൂണ്ടിക്കാട്ടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (24 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (45 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends