Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ മതിൽ അഭിമാനമതിലോ അതോ വർഗീയമതിലോ ?

13 DECEMBER 2018 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാമതിലിൽ തട്ടി നിയമസഭ സ്തംഭിച്ചു. സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന അഭിമാന മതിലെന്ന് മുഖ്യമന്ത്രി; വര്‍ഗീയ മതിലെന്ന് മുനീര്‍..

സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിക്കുമെന്ന് രണ്ടും കല്പിച്ചതാണ് പിണറായി വിജയൻ ..ശബരിമലയിൽ മാത്രമല്ല നവോഥാന കേരളം കെട്ടിഉയർത്തുന്നതിലും സ്ത്രീകളുടെ പങ്ക് ഉറപ്പാക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് മുഖ്യൻ . സ്‌കൂള്‍ കുട്ടികളേയും കുടുംബശ്രീ അംഗങ്ങളേയും അംഗനവാടിജീവനക്കാരേയും ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് .

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ പങ്കെടുക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്ന് പിണറായി വിജയന്‍ പറയുമ്പോൾ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയുമായി യോജിക്കാനാകില്ലെന്ന നിലപാടിൽ പ്രതിപക്ഷം . വനിതാ മതിൽ ‘പൊളിക്കാൻ’ സംഘ്​പരിവാർ കൂടി കച്ചകെട്ടി ഇറങ്ങിയതോടെ സംഗതി കൊഴുക്കുമെന്നു ഉറപ്പായി

ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചതുപോലെ ഈ വര്‍ഗീയ മതിലും ജനം പൊളിക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശം ഇന്ന് സഭയിൽ ബഹളത്തിനിടയാക്കി.

ജനുവരി ഒന്നിന് കാസർകോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന വനിതാ മതിൽ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി പിണറായി വിജയൻ കൊണ്ടുവന്നതാണ്. സമുദായ സംഘടനയുടെ പിൻബലവും വനിതാമതിലിനുണ്ട് .. ശബരിമലയിലെ സ്ത്രീ പ്രവേശനം പോലെത്തന്നെ ഇവിടെയും നവോഥാനത്തിനു മുന്നിട്ടിറങ്ങുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണ് .

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് പിണറായി പറയുന്നത്. വനിതാമതിലിനെ എതിർക്കുന്നവർ പിന്തിരിപ്പൻ ചിന്താഗതിക്കാരാണ് . സ്ത്രീകളുടെ തുല്യതയും പുരോഗതിയും സംരക്ഷിക്കുന്ന അഭിമാന മതിലാണു വനിതാ മതിൽ . നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? എന്തു വിലകൊടുത്തും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണ്. സമത്വത്തിന്റെ പതാകവാഹകരായി സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുകയാണു ലക്ഷ്യം. പ്രതിപക്ഷത്ത് വനിതാ എംഎല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടി സംഘടനകളില്‍നിന്നുള്ള വനിതകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറയുന്നു.

സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തി​​െൻറയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല എന്ന് ആര്‍ട്ടിക്കിള്‍ 27ൽ വ്യക്തമാക്കിയിട്ടുള്ളതാണ് . പൊതു ഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചിലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചിലവിടാന്‍ പാടി​ല്ലെന്നും സുപ്രിം കോടതിവ്യക്തമാക്കിയിട്ടുമുണ്ട്. സുപ്രീം കോടതിവിധി കടുകിട തെറ്റാതെ അനുവർത്തിക്കുന്നതിൽ ശുഷ്‌ക്കാന്തിയുള്ള പിണറായി വനിതാമതിലിൽ മറുകണ്ടം ചാടി നിൽക്കുന്നു.

വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു

അതേസമയം വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നാണ് പിണറായി പറയുന്നത് .വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നതു നവോത്ഥാന സംഘടനകളാണത്രെ.

ജനുവരി 1ന്​ സംഘടിപ്പിക്കുന്ന വനിതാമതില്‍ ഇടത്​ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന ഒന്നാണ് വനിതാമതിൽ എന്നതിൽ തർക്കമില്ല . ഇതില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതു മുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ ഉളളവരുമാണ്

കേ​ര​ള​ത്തി​ന്റെ​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​വ​നി​ത​ക​ളു​ടെ​ ​മ​തി​ൽ​ ​തീ​ർ​ക്കു​മ്പോ​ൾ​ ​അ​ത് ​​ ​ന​വോ​ത്ഥാ​ന​ ​സം​രം​ഭ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​രെ​യും​ ​അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ളതകേണ്ടേ ?ഹൈ​ന്ദ​വ​ ​വി​ഭാ​ഗ​ത്തി​ൾ​പ്പെ​ട്ട​ ​സം​ഘ​ട​ന​ക​ളു​ടെ മാത്രം പിൻബലത്തോടെ കെട്ടി ഉയർത്തിയ ഈ മതിൽ എങ്ങിനെ നവോഥാന മൂല്യങ്ങളെ ഓർമിപ്പിക്കും? ​കേ​ര​ള​ത്തി​ന്റെ​ ​ന​വോ​ത്ഥാ​ന​ത്തി​ന് ​ഹൈ​ന്ദ​വ​ ​സ​മൂ​ഹ​ത്തി​നൊപ്പം​ ​ക്രി​സ്ത്യ​ൻ,​ ​മു​സ്ളീം​ ​വി​ഭാ​ഗ​ങ്ങ​ളി​ലുള്ളവരുടെ സംഭാവനകൾ വിസ്മരിക്കാൻ പറ്റില്ല.

നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ​ ​വി​ക​സി​ച്ച് ​പൂ​ത്തു​ല​ഞ്ഞ​ ​ന​മ്മു​ടെ​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​നം​ ​ശ്രീ​നാ​ര​ായ​ണ​ഗു​രു​ ​ദേ​വ​നും​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക​ളും,​ ​മ​ഹാ​ത്മാ​അ​യ്യ​ങ്കാ​ളി​യും,​ ​അ​യ്യാ​വൈ​കു​ണ്ഠ​ ​സ്വാ​മി​ക​ളും​ ​മ​റ്റും​ ​നൽകിയ സംഭാവനകൾ ചെറുതല്ല. .​ ​വാ​ഗ്ഭ​ടാ​ന​ന്ദ​ൻ,​ ​സ്വാ​മി​ ​ആ​ന​ന്ദ​തീ​ർ​ത്ഥ​ർ,​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​ൻ,​ ​ടി.​കെ.​മാ​ധ​വ​ൻ,​ ​വി.​ടി.​ഭ​ട്ട​തി​രി​പ്പാ​ട്,​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ,​ ​ഡോ.​പി. പ​ല്പു ,​ ​സി.​വി.​കു​ഞ്ഞി​രാ​മ​ൻ,​ ​കേ​ള​പ്പ​ൻ,​ ​കെ.​പി.​കേ​ശ​വ മേനോ​ൻ,​ ​പൊ​യ്‌കയി​ൽ​ ​അ​പ്പ​ച്ച​ൻ​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെപ്പേർ​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​ത​ന്നെ​ ​സ​മ​ർ​പ്പി​ച്ചാ​ണ് ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ത്തെ​ ​ക​രു​പ്പി​ടി​പ്പി​ച്ച​ത്.​ ​ഇ​തോ​ടൊ​പ്പെം​ ​ക്രി​സ്ത്യ​ൻ,​ ​മു​സ്ളീം​ ​ജ​ന​വി​ഭാ​ഗ​ത്തി​ലെ​ നിരവധി ​പേ​ർ​ ​ന​ൽ​കി​യ​ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ ​സം​ഭാ​വ​ന​ക​ളും​ ​കൂ​ടി​ ​ചേ​രു​മ്പോ​ഴേ​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ച​രി​ത്രം​ ​പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ.​ ​

കേ​ര​ള​ത്തി​ൽ​ ​പ​ള്ളി​ക്കൂ​ട​ങ്ങ​ൾ​ക്കും​ ​ഉ​ച്ച​ക്ക​ഞ്ഞി​ ​വി​ത​ര​ണ​ത്തി​നും​ ​തു​ട​ക്കം​ ​കു​റി​ച്ച് ​ജാ​തി​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​അ​റി​വി​ന്റെ​ ​വെ​ളി​ച്ചം​ ​പ​ക​ർ​ന്ന​ ​ചാ​വ​റ​യ​ച്ച​നെ​ന്ന​ ​മാ​ർ​ ​കു​ര്യാ​ക്കോ​സ് ​ഏ​ലി​യാ​സ് ​ചാ​വ​റ​യെ​ ​മ​റ​ക്കു​ന്ന​തെ​ങ്ങ​നെ​?​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​നും​ ​ഭാ​ഷ​യ്ക്കും​ ​അ​ർ​ണോ​സ് ​പാ​തി​രി​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​മ​റ​ക്കു​ന്ന​തെ​ങ്ങ​നെ​?​ ​തി​രു​വി​താം​കൂ​റി​ലെ​ ​സാ​മൂ​ഹ്യ​ ​പ​രി​ഷ്‌​ക​ർ​ത്താ​വും​ ​അ​ദ്ധ്യാ​പ​ക​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന​ ​വക്കം​ ​അ​ബ്ദു​ൾ​ഖാ​ദ​ർ​ ​മൗ​ല​വി​യെ​ ​മ​റ​ക്കാ​നാ​വു​മോ?​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​സാ​ഹി​ബ്,​ ​ഇ​.മൊ​യ്തു​ ​മൗ​ല​വി,​ ​ആ​ലി​ ​മു​സ്ളി​യാ​ർ,​ ​വാ​രി​യ​ൻ​കു​ന്ന​ത്ത് ​ഹാ​ജി​ ​തു​ട​ങ്ങി​ ​എ​ത്ര​യോ​ ​മ​ഹാ​ര​ഥ​ന്മാ​ർ.​ ​സി.​എ​സ്.​ഐ​ ​മി​ഷ​ന​റി​മാ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ളോ​?​ ​കേ​ര​ളം​ ​ഇ​തൊ​ന്നും​ ​ഒ​രു​ ​കാ​ല​ത്തും​ ​മ​റ​ക്കി​ല്ല.​ ​പ​ക്ഷേ​ ​ന​വോ​ത്ഥാ​ന​ ​മ​തി​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​തൊ​ക്കെ​ ​മ​റ​ന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends