ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി; പെണ്‍വാണിഭ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ച് മര്‍ദനം: യുവതിയുടെ പരാതിയില്‍ ബിസിനസ്സുകാരന്‍ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനായി ഫഌറ്റിലേയ്ക്കു വിളിപ്പിച്ച ശേഷം പണവും ആഭരണവും തട്ടിയെടുത്തതായി യുവതിയുടെ പരാതി. 28കാരിയായ എത്യോപ്യന്‍ സ്വദേശിനിയാണ് 39കാരനായ ബംഗ്ലാദേശ് യുവാവിനെതിരെ പരാതി നല്‍കിയത്. ഇയാള്‍ ദുബായില്‍ ബിസിനസുകാരനാണ്. യുവതിയുടെ പരാതിയില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.
സെപ്റ്റംബര്‍ 27നാണ് ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പരിചയപ്പെട്ട ബംഗ്ലാദേശി തന്റെ കടയില്‍ ജോലിക്ക് ഒരാളെ ആവശ്യമുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ അഭിമുഖത്തിന് വരാമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. പിറ്റേ ദിവസം അവിടെ എത്തിയപ്പോഴാണ് യുവതി താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തന്റെ പെണ്‍വാണിഭ സംഘത്തില്‍ ചേരാനായിരുന്നു ബംഗ്ലാദേശിയുടെ ആവശ്യം. ഇത് നിരാകരിച്ചതോടെ ക്രൂരമായി മര്‍ദിക്കുകയും തന്റെ കൈയ്യിലുണ്ടായിരുന്ന 4000 ദിര്‍ഹവും, 1800 ദിര്‍ഹം വിലവരുന്ന ആഭരണവും തട്ടിയെടുത്ത് പ്രതി ഓടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഡിസംബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























