Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യത്തെ വെല്ലുവിളി ഏറ്റെടുത്തപ്പോള്‍... ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു; ശക്തമായ വാദ പ്രതിവാദത്തിനൊടുവില്‍ ഒടിയന്‍ നിര്‍ത്തിവച്ചത് ചര്‍ച്ചയാകുന്നു

14 DECEMBER 2018 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്‌സര, കോറണേഷന്‍ എന്നീ തിയേറ്ററുകളിലും തിരുവനന്തപുരം എസ്.എല്‍ തീയേറ്ററിലുമാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചത്. 

ചിത്രത്തിന്റെ ആദ്യ ഷോ പുലര്‍ച്ചെ 4.30ന് നടന്നിരുന്നു. എന്നാല്‍ പിന്നീട് നടക്കേണ്ട പ്രദര്‍ശനങ്ങളാണ് അക്രമം ഭയന്ന് തിയേറ്റര്‍ അധികൃതര്‍ മാറ്റിവെച്ചത്. നേരത്തെ ബുക്ക് ചെയ്ത് സിനിമ കാണാനെത്തിയവരോട് പ്രദര്‍ശനമില്ലെന്നും പണം തിരിച്ചു നല്‍കാമെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

സിനിമയുടെ റിലീസിങ്ങിന് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കിയതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടായത്. മാസങ്ങള്‍ നീണ്ട് നിന്ന ആരാധകരുടെ കാത്തിരിപ്പിന് ഈ പ്രഖ്യാപനം വലിയ തിരിച്ചടിയായി. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും സിനിമ കാണുമെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ കഴിഞ്ഞദിവസം സാമൂഹിക മാധ്യങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

ഒടിയനൊപ്പം നില്‍ക്കണമെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ കൊര്‍നാഥ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ഈ സിനിമ നമ്മള്‍ കാണണം. കാത്തിരിപ്പിന്റെ ഒരു ദിവസം പോലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ലാലേട്ടന് വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്നത്തിന് വേണ്ടിയും ഒടിയന്‍ കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്റെ ആദ്യ ഷോ തടസമില്ലാതെ നടന്നു. സാധാരണ ഹര്‍ത്താല്‍ ദിവസം കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാറില്ല.എന്നാല്‍ ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറന്നു. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹര്‍ത്താലിനെ എതിര്‍ത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്ന് മനസുവച്ചാല്‍ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്നതിന് തെളിവാണിത് ഫാന്‍സുകാര്‍ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുള്‍. അങ്ങനെ ഒടിയന്റെ ഒടി വിദ്യയില്‍ ബിജെപി ഹര്‍ത്താലും പൊളിഞ്ഞു. അതുപോലെതന്നെ ബിജെപി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി സമിതിയും രംഗത്തുവന്നു. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ത്താല്‍ തള്ളിക്കളയുകയാണെന്നും സമിതി പ്രസ്താവനയില്‍ അറിയിച്ചു.


ഒരു ഹര്‍ത്താല്‍ നടത്തി അതിന്റെ പ്രതിഫലനങ്ങള്‍ ശക്തമാക്കും മുമ്പാണ് വേണുഗോപാല്‍ നായരുടെ ആത്മഹത്യയിലെ ഹര്‍ത്താല്‍ വരുന്നത്. സെക്രട്ടറിയേറ്റിലെ സമരപന്തലില്‍ നടന്ന സംഭവങ്ങള്‍ക്കു ശേഷം. വേണുഗോപാലന്‍ നായര്‍ മരിച്ചതോടെ ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് രാവിലെ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വൈകിട്ടോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ വേണ്ട വിധമുള്ള കൂടിയാലോചന ഇല്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഹര്‍ത്താലിനെ വെല്ലുവിളിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയത്. ഇതോടെ ഹര്‍ത്താല്‍ പൊളിയുകയും ചെയ്തു.

ഹര്‍ത്താല്‍ ദിവസം കേരളത്തിലെ തിയേറ്ററുകള്‍ സാധാരണ തുറക്കാറില്ല. എന്നാല്‍ ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറന്നു. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും തുടങ്ങി. ബിജെപി ഹര്‍ത്താലിനെ എതിര്‍ത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്ന് മനസുവച്ചാല്‍ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് സംഭവിച്ചത്. ഫാന്‍സുകാര്‍ തിയേറ്ററുകളിലേക്ക് ഇരച്ചു എത്തി. എല്ലാ ഷോയും ഹൗസ് ഫുള്‍. അങ്ങനെ ഒടിയന്റെ ഒടി വിദ്യയില്‍ ബിജെപി ഹര്‍ത്താല്ഡ പൊളിഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒടിയന്‍ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവര്‍ഷം വരെയാണ് പേജ് നിറയെ. ഇതിന് പിന്നാലെയാണ് കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിപ്പ് വന്നത്.

തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ എത്തി.. തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ വ്യക്തമാക്കി. ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എന്തിനാണ് ഹര്‍ത്താല്‍ എന്ന് പോലും ചോദ്യമെത്തി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമായിരുന്നു ഇന്ന്. അവിടയ്ക്കാണ് ഇടിവെട്ടുപോലെ ഹര്‍ത്താല്‍ എത്തിയത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തിയറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഫാന്‍സുകാര്‍ അതിശക്തമായി പ്രതികരിക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് ചില സ്ഥലങ്ങളില്‍ ബിജെപി രംഗത്തെത്തിയത്. അതോടെയാണ് ചില തീയറ്ററെങ്കിലും അടച്ചിട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends