ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചു. ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .
ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണ്. ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് . അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്ക് മുമ്പ് സാധ്യമായിരുന്നു.
എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്നതാണ് പുതിയ ഭേദഗതി. ഇതാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























