ഇനിയൊരങ്കത്തിന് ഉടന്‍ ബാല്യമില്ല... മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് രണ്ടാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം

മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. കേസിലെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഇത് വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്.
അയ്യപ്പ ഭക്തരുടെ വികാരത്തെ ചോദ്യം ചെയ്‌തെന്നു വ്യക്തമാക്കി ബിജെപി നേതാവ് ബി രാധാകൃഷ്ണ മോനോനാണ് രഹ്നക്കെതിരെ പരാതി നല്‍കിയത്. നവംബര്‍ 20 നാണ് രഹ്നക്കെതിരെ പോലീസ് കേസെടുത്തത്.
ജാമ്യം ലഭിക്കാനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. ജയിലില്‍ കയറുന്നതിന് മുമ്പ് ഉശിരോടെ നിന്ന രഹന അവസാനം കരഞ്ഞ് പോകുകയായിരുന്നു. ശബരമല ദര്‍ശനം നടത്താനെത്തിയ തനിക്കെതിരെ പത്തനംതിട്ട പോലീസ് അനാവശ്യ കുറ്റം ചുമത്തി കേസ് എടുത്തുയെന്നാണ് രഹ്നാ ഫാത്തിമ ഉന്നയിച്ച ആരോപണം. സുപ്രീംകോടതി വിധിക്കെതിരെ നടന്ന സംഘര്‍ഷങ്ങളിലെ ബലിയാട് മാത്രമാണ് താന്‍.
നവംബര്‍ 27 ന് എറണാകുളത്തുവെച്ചാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പു പ്രകാരമാണ് രഹ്നക്കെതിരെ കേസ് എടുത്തിരുന്നത്. ഈ കേസില്‍ രഹ്ന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രഹന ഫാത്തിമയ്ക്ക് വേണ്ടി സാഹിത്യകാരി സാറ ജോസഫ് അടുത്തിടെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. രഹ്ന ഫാത്തിമ ജയിലില്‍ കിടക്കുന്ന കാലത്തോളം വനിതാ മതിലിന്റെ ഭാഗമാവാന്‍ തനിക്ക് കഴിയില്ലെന്ന് സാറാ ജോസഫ് പറഞ്ഞത് . ഇതിലെ രാഷ്ട്രീയ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള തിരിച്ചറിവാണ് തന്നെ തടയുന്നത്. രഹ്ന ഫാത്തിമ ചെയ്ത കുറ്റമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
ശബരിമലയിലേക്ക് പോയതോ വസ്ത്രധാരണത്തിലെ പ്രശ്‌നമോ ആണോ രഹ്ന ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴാണ് രഹ്നയും ബിന്ദു തങ്കം കല്യാണിയും പോകാന്‍ ശ്രമിച്ചത്. ഈ വിധിയുടെ പേരില്‍ വിശ്വാസികളെന്നു പറയുന്ന സ്ത്രീകളാരും മലയിലേക്ക് പോകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നതിനെക്കാള്‍ ബോധ്യം വളര്‍ന്ന സ്ത്രീകളുണ്ട് എന്നതിന് ഉദാഹരണമാണ് രഹ്നയും ബിന്ദുവും. അത് മനസിലാവാതെ പോയത് അവരുടെ കുറ്റമല്ല, സര്‍ക്കാറിന്റെ പാളിച്ചയാണ്. ശബരിമലയില്‍ ഇന്ന് കാണിക്കുന്ന ജാഗ്രത അന്നുണ്ടായിരുന്നെങ്കില്‍ രഹ്നക്കും മറ്റും ഈ അവസ്ഥ വരില്ലായിരുന്നു.
വസ്ത്രധാരണമാണ് പ്രശ്‌നമെങ്കില്‍ ശരീരത്തെ പോരാട്ടത്തിന്റെ ആയുധമാക്കുന്ന പെണ്ണുങ്ങളെ കാണാതെ പോയതിന്റെ കുഴപ്പമാണ്. മണിപ്പൂരില്‍ പട്ടാളത്തിനെതിരെ പരിപൂര്‍ണ നഗ്‌നരായാണ് 20 സ്ത്രീകള്‍ പ്രതിഷേധിച്ചത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇട്ട പോസ്റ്റാണ് പ്രശ്‌നമെങ്കില്‍ ആഭാസകരമായ എന്തൊക്കെ തന്നെപ്പോലെ പ്രായമുള്ളവര്‍ക്കെതിരെപ്പോലും വരുന്നുവെന്ന് കാണണം. രഹ്നയെപ്പോലുള്ളവര്‍ നടത്തിയ ചുവടുവെപ്പാണ് ഇപ്പോള്‍ നവോത്ഥാന ചിന്തകള്‍ക്ക് വഴിവെച്ചതെന്ന ചിന്തയെങ്കിലും സര്‍ക്കാറിന് ഉണ്ടാവണം സാറാ ജോസഫ്പറഞ്ഞു.
"
https://www.facebook.com/Malayalivartha



























