കെ.സുരേന്ദ്രന് പണി കൊടുത്ത സി.പി.എമ്മിനെ തിരിച്ചടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സി പി എം നേതാക്കളുടെ കേസുകൾ ബി ജെ പി ചികയാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ് എടുത്തതിൽ ബി ജെ പിക്ക് സി പി എമ്മിനോട് അമർഷമുണ്ട്. ഇതിൽ പകരം വീട്ടാനായാണ് സി പി എം നേതാക്കളെയും കേസിൽ കുരുക്കിയിടാൻ ശ്രമിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ നവംബർ 17ന് അറസ്റ്റിലായ കെ സുരേന്ദ്രൻ 22 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനായത് .ശബരിമലയിൽ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. ഈ കേസിൽ പിന്നീട് ജാമ്യം കിട്ടിയെങ്കിലും പോലീസുകാരനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പത്തോളം കേസുകളിൽ കുടുക്കി കെ സുരേന്ദ്രന്റെ ജയിൽ വാസം നീട്ടിയതിനു പിന്നിൽ സി പി എമ്മിന്റെ കയ്യുണ്ടെന്ന് ബി ജെ പി നേതൃത്വം വിശ്വസിക്കുന്നു. സന്നിധാനത്തേക്കുള്ള യാത്രയില്‍ കെ സുരേന്ദ്രനെ നിലയ്ക്കല്‍ വച്ച് പൊലീസ് കസ്റ്റഡിയെലടുക്കുമ്പോള്‍ അത് വെറും കരുതൽ തടങ്കൽ മാത്രമായിരുന്നു . പക്ഷേ പിന്നിടങ്ങോട്ട് വാറന്റായതും അല്ലാത്തതുമായ കേസുകളെല്ലാം ചുമത്തി സുരേന്ദ്രനെ ജയിലഴിക്കുള്ളിലാക്കാൻ സി പി എം കിണഞ്ഞു ശ്രമിച്ചു. ചിത്തിര ആട്ട വിശേഷസമയത്ത് 53 കാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ഗൂഡാലോചന കുറ്റം കൂടി ചുമത്തപ്പെട്ടതോടെ സുരേന്ദ്രന് ജയിൽ മോചനം അസാധ്യമായി . ഇതെല്ലം മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ നിന്നും സുരേന്ദ്രനെ മാറ്റിനിർത്താൻ വേണ്ടിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് തനിക്കെതിരെ കള്ളക്കേസുകളെടുക്കാൻ നിർദ്ദേശം നൽകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. . മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ നിന്നും ത സുരേന്ദ്രനെ മാറ്റിനിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന വാദവും ശക്തമായിരുന്നു. ശബരിമലയിലെ സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ സുരേന്ദ്രന് ജാമ്യം കൊടുക്കരുതെന്നായിരുന്നു സർക്കാർ നിലപാട് ഇങ്ങനെ കെ.സുരേന്ദ്രനെതിരെ കേസ് എടുത്ത് വലച്ചതിന് സി.പി.എമ്മിനോട് പകരം ചോദിക്കുമെന്ന നിലപാടിലാണ് ബി ജെ പി . സംസ്ഥാനത്തെ സി.പി.എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും കേസുകൾ തിരഞ്ഞ് പുറത്തുകൊണ്ടുവരാനാണ് ബി.ജെ.പിയുടെ തീരുമാനം. തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കൾ കേസ് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം സമർപ്പിച്ചത് പുറത്തുകൊണ്ടുവരാനാണ് നീക്കാമെന്നു അറിയുന്നു .സി.പി.എം നേതാക്കളുടെ കേസ് വിവരങ്ങൾ ശേഖരിക്കാൻ ബി.ജെ.പി ജില്ലാ കമ്മിറ്റികളെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് . തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർത്ഥികളുടെ പേരിൽ കേസുണ്ടെങ്കിൽ അവയുടെ കൃത്യമായ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഡിക്ലറേഷന് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ചില ജനപ്രതിനിധികൾ കേസുകളുടെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ഡിക്ലറേഷന് സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കം. ഡിക്ലറേഷനിൽ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് കണ്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. കമ്മിഷനിൽനിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി ആരംഭിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. കെ. സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കിടന്നിരുന്ന കേസുകളെല്ലാം കണ്ടെത്തി അദ്ദേഹത്തെ കോടതികളിൽ നിന്ന് കോടതിയിലേക്കും ജയിലിൽനിന്ന് ജയിലിലേക്കും കൊണ്ടുപോയതിനു പിന്നിലെ സി.പി.എം. ഗൂഢാലോചനയ്ക്ക് ശക്തമായ തിരിച്ചടി നൽകാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.