Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പിയെ കൂക്കിവിളിച്ച് കേരളം

14 DECEMBER 2018 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരംകാര്‍ക്ക് ബി.ജെ.പിയുടെ വക സമ്മാനം മൂന്നു ഹര്‍ത്താലുകള്‍. കേരളത്തിനെ വട്ടം കറക്കിയ രണ്ടു ഹര്‍ത്താലുകള്‍. ഇന്നലെ ബി.ജെ.പിയിലെ ഏതു മരമണ്ടന്റെ തലയിലാണ് ഈ ഹര്‍ത്താല്‍ ബുദ്ധി തോന്നിയതെന്ന് സോഷ്യല്‍മീഡിയ. ഇവരേതു യുഗത്തിലാണ്. വിശ്വാസികള്‍ക്കൊപ്പം നിന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തില്‍ വലിയ അംഗീകാരം കിട്ടിയിരുന്നു. പിന്നീട് പി.എസ്. ശ്രീധരന്‍പിള്ളയുടെ തലതിരിഞ്ഞ പ്രസ്താവനകളില്‍ ഇമേജ് നഷ്ടമായി. എന്നിട്ടും കേരളവും സോഷ്യല്‍ മീഡിയയും കൊടുത്തത് കട്ട സപ്പോര്‍ട്ട്. പിന്നെയും പാഠം പഠിക്കാതെ ശബരിമലയിറങ്ങി സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങിയ സമരത്തിനിടയിലായിരുന്നു രണ്ടാം ഹര്‍ത്താല്‍ പ്രഖ്യാപനം. ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് ജനമെതിരായിരുന്നു. അന്നുപാഠം പഠിക്കാതെ പുതിയൊരു ഹര്‍ത്താലു കൂടി. നിങ്ങള്‍ ആളുള്ള പാര്‍ട്ടിയല്ലെ. വേണുഗോപാലന്‍ നായരുടെ മരണത്തെ പ്രതിഷേധമാക്കി മാറ്റാന്‍ എന്തെല്ലാം സമരമാര്‍ഗങ്ങളുണ്ട്. മൗനജാഥകളും, കരിദിനവും തുടങ്ങി എന്തെല്ലാം മാര്‍ഗങ്ങള്‍. അവയില്‍ നിന്നൊക്കെ ഒളിച്ചോടി ജനത്തിനെ ബന്ദിയാക്കിയ ഈ ഹര്‍ത്താല്‍ കൊണ്ട് നിങ്ങളെന്തു നേടി? ഒടിയനെയും, മോഹന്‍ലാലിനെയുമൊഴിവാക്കിയുള്ള ഹര്‍ത്താലിനെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. നാടുമുഴുവനുള്ള കടകളും, ഓഫീസുകളുമടപ്പിച്ച് ഒടിയനെ വരവേല്‍ക്കുന്നത് എന്ത് ആദര്‍ശത്തിന്റെ പേരിലാണ്. മോഹന്‍ലാലിനെയും, ഫാന്‍സിനെയും ഭയപ്പെടുന്ന നിങ്ങള്‍ക്ക് അയ്യപ്പവിശ്വാസത്തേക്കാള്‍ വലുതാണോ ഒടിയന്റെ കഥകള്‍. ഈ ബന്ദിനെ ജനം പുറംകാലുകൊണ്ടടിക്കുന്നതും ഈ ഇരട്ടത്താപ്പുകൊണ്ടാണ്. മോഹന്‍ലാല്‍ ബി.ജെ.പിക്കാരനാകും എന്ന പ്രതീക്ഷയില്‍ കട്ടൗട്ടില്‍ പൂവെറിഞ്ഞ്, പാലഭിഷേകം നടത്തിയും പൂജ ചെയ്യേണ്ട ഗതികേട് ബി.ജെ.പിക്കില്ല. ഒടിയനെ ഒഴിവാക്കിയ ഇത്തരം ഇരട്ടത്താപ്പുകളാണ് ബി.ജെ.പിയെ എല്ലാക്കാലത്തും കേരളം അകറ്റി നിര്‍ത്താന്‍ കാരണം. അതു തുടരുന്നു. ശബരിമല നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരമായതും ഒരു വിശ്വാസിയുടെ ആത്മാഹൂതി സമരത്തിന്റെ തീഷ്ണതയായതും, ആചാരത്തിനുവേണ്ടി പൊരുതാനിറങ്ങിയവരുടെ ഹൃദയ വികാരമായിരുന്നു. അതു നിങ്ങള്‍ നശിപ്പിക്കുന്നു. പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിക്കുന്ന വി. മുരളീധരനെപ്പോലെ പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കള്‍. ഒരിക്കലും തീരാത്ത ഗ്രൂപ്പ് പോര്. ഇതു തുടര്‍ന്നാല്‍ ബി.ജെ.പിയുടെ ഈ വളര്‍ച്ചയും തീരും. പരസ്പരം കലഹിക്കുന്നവര്‍ക്ക് ഇത്തരം  ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ പരസ്പരം പൊരുതാനുള്ള ആയുധമാണ്. ഒടിയന്‍ ഒടിച്ചുകൂട്ടിയ ഈ ഹര്‍ത്താല്‍ കേരളത്തോട് പറയുന്ന സന്ദേശം വ്യക്തമാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി ബി.ജെ.പി അധഃപതിക്കുന്നു എന്ന വ്യക്തമായ സന്ദേശം. മോഹന്‍ലാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നെങ്കില്‍ നിങ്ങളെന്തുകൊണ്ട് ലാലിനോടാവശ്യപ്പെട്ടില്ല. ഒടിയന്റെ റിലീസ് ഒരു ദിവസം മാറ്റിവയ്ക്കണമെന്ന്. അതിനു ചങ്കുറപ്പുള്ളവര്‍ ബി.ജെ.പിയിലില്ലേ, അതോ ലാലിനെപ്പോലുള്ളവര്‍ പറയുന്നത് കേള്‍ക്കുന്ന ഏറാന്‍മൂളികളാണോ ബി.ജെ.പി നേതാക്കള്‍. കഷ്ടം തന്നെ പിള്ളേച്ചാ. ആ സുരേന്ദ്രനെന്ന പുലിക്കുട്ടിയൊക്കെയെവിടെ? പാലും ലാലുമൊഴിവാക്കി ആചരിക്കുന്ന ഹര്‍ത്താലിന് ജനമനസുകളില്‍ അംഗീകാരമില്ല. നിങ്ങള്‍ക്കു നാണക്കേടിന്റെ ഇത്തരം കഥകളുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് മടങ്ങേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രോത്സാഹിപ്പിച്ചവരും, കൈയ്യടിച്ചവരും ദുഃഖിക്കുന്നു. വിശ്വാസി സമരത്തിന്റെ എല്ലാ വിശുദ്ധിയും ഒടിയനിലൂടെ നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കൈചൂണ്ടി പറയുന്നത് വിശ്വാസികള്‍ തന്നെയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends