Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടമ്മമാരുടെ വൃക്ക തട്ടാൻ മാഫിയ; തൃശൂരിൽ വൃക്കയെടുത്തത് നാലു വീട്ടമ്മമാരിൽ നിന്ന്...

14 DECEMBER 2018 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ദാരിദ്രം മുതലെടുത്ത് വൃക്ക മാഫിയ വീണ്ടും കേരളത്തിൽ പിടിമുറുക്കുന്നു. . അടുത്തിടെ തൃശൂരിൽ നിന്നും നാല് വീട്ടമ്മമാരുടെ വൃക്കയാണ് മാഫിയ തട്ടിയെടുത്തത് . തട്ടിപ്പിനിരയായതെല്ലാം നിർധന കുടുംബങ്ങളിലെ സ്ത്രീകൾ ആണ്.
കടബാധ്യതയിൽ പെടുന്ന വീട്ടമ്മമാരുടെ നിസ്സഹായത മുതലെടുത്താണ് വൃക്ക മാഫിയ വിലസുന്നത് . തൃശൂർ കൊഴുക്കുള്ളിയിൽ നിന്നാണ് രണ്ടുവർഷത്തിനിടെ വൃക്ക മാഫിയ നാലു വീട്ടമ്മമാരിൽ നിന്ന് വൃക്ക തട്ടിയെടുത്തത്
കുടുംബശ്രീ അയൽക്കൂട്ട സംഘങ്ങളിൽ നിലവിലുള്ള ലഘു വായ്പാ പദ്ധതി പ്രകാരം ലോണെടുക്കുന്ന വീട്ടമ്മമാരെയാണ് ഏജന്റുകൾ നോട്ടമിടുന്നത് . നിർധനരായ ഈ വീട്ടമ്മമാരെ ചൂഷണം ചെയ്യാൻ ഏജന്റിന് എളുപ്പമാണ് എന്നതാണ് ഇതിനു കാരണം.
സാധാരണ സ്ത്രീകൾ പരസ്പരം ജാമ്യം നിന്ന് മൂന്നും നാലും ഏജൻസികളിൽ നിന്നു വായ്പയെടുക്കുകയാണു പതിവ്. ഇങ്ങനെ എടുക്കുന്ന വായ്‌പകൾ കാലാവധി കഴിഞ്ഞും തിരിച്ചടക്കാതെ കിടക്കുന്നുണ്ടെങ്കിൽ വൃക്ക ഏജന്റുമാരുടെ കഴുകാൻ കണ്ണുകൾ ഇവർക്ക് മേൽ വീഴും. കടക്കെണിയിൽ നട്ടം തിരിയുന്ന ഈ പാവങ്ങൾക്ക് സഹായ ഹസ്തവുമായി എത്തുന്ന ഏജന്റുമാർ ഒരുക്കുന്ന ചതി സ്ത്രീകൾ തിരിച്ചറിയാറില്ല.

കടം വീട്ടാനും മറ്റ് അത്യാവശ്യങ്ങൾക്കുമായി എട്ടുലക്ഷം രൂപ നൽകാമെന്ന വാഗണത്തിൽ മിക്കപ്പോഴും വീട്ടമ്മമാർ വീഴും. പകരം
വൃക്ക നൽകണം എന്ന ഡിമാന്റും വെക്കും.വൃക്ക ശസ്ത്രക്രിയയെക്കുറിച്ചോ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ചോ സാക്ഷരർ അല്ലാത്ത പാവങ്ങളെ പലതും പറഞ്ഞ വിശ്വസിപ്പിക്കാൻ ഏജന്റ് മാർക്ക് എളുപ്പത്തിൽ സാധിക്കുന്നു.
.ഇതോടെ സാമ്പത്തിക പ്രശ്നങ്ങൾ തീരുമെന്നു വിശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ വീട്ടമ്മമാർ ഇവരുടെ വലയിൽ വീഴും.
. സമ്മതം അറിയിച്ചു കഴിഞ്ഞാൽ പിന്നെ കുറെ രേഖകളിൽ ഒപ്പിടുവിക്കും. മുൻ നിശ്ചയപ്രകാരം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വൃക്ക എടുക്കും. അതിനു ശേഷമാണ് പണം കൈമാറുക.
ഈ വൃക്ക പിന്നെ ആർക്കാണ് നൽകുന്നതെന്നോ , എന്താണ് പിന്നീട് സംഭവിക്കുന്നതെന്നോ വൃക്ക ദാതാക്കൾക്ക് അറിയില്ല. . ഏജന്റ് വൻ വിലക്ക് വൃക്ക വിൽക്കുകയും ചെയ്യും.

തൃശൂരിലെ കിഡ്നി കെയർ ഫൗണ്ടേഷൻ നടത്തിയ അന്വേഷണത്തിലാണ് കൊഴുക്കുള്ളിയിലെ വീട്ടമ്മമാരെക്കുറിച്ചു വിവരം ലഭിച്ചത് . ആറുമാസം മുൻപും ഒരു വീട്ടമ്മ വൃക്ക വിറ്റതായാണു വിവരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും വീട്ടമ്മമാർ പറയുന്നു.
നമ്മുടെ പാവപ്പെട്ട വീട്ടമ്മമാർ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനുള്ള ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.കുടുംബശ്രീ അയൽക്കൂട്ട സംഘങ്ങളിൽ ഇത്തരം ത ട്ടിപ്പുകളെക്കുറിച്ചുള്ള പഠനക്ലാസ്സുകളും മറ്റും സംഘടിപ്പിക്കുന്നതും ഗുണം ചെയ്യും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends