Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഇനിയും കരയാന്‍ കണ്ണീരില്ല... ഹൈക്കോടതി കര്‍ശന ഉപാധികളോടെ രഹന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചതോടെ ആശ്വാസത്തോടെ ജനങ്ങള്‍; വീണ്ടും മലകയറാനുള്ള രഹനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി

15 DECEMBER 2018 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ മലയാളികളെ ഏറെ ടെന്‍ഷനടിപ്പിച്ചയാളാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. രഹനയെ സന്നിധാനം വരെ പോലീസ് കൊണ്ട് പോയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ശക്തമായ ജനരോഷത്തെ ഭയന്ന് പോലീസ് പിന്മാറിയത് വളരെ ആശ്വാസമായി. അതിന് പിന്നാലെ വിവാദ പരാമര്‍ശവുമായെത്തിയ രഹന ഫാത്തിമ ജയിലിലുമായി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. വീണ്ടും രഹന ശബരിമലയില്‍ കയറുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കോടതി നല്‍കിയ കര്‍ശന ജാമ്യ വ്യവസ്ഥ രഹനയെ വെട്ടിലാക്കി. രഹനയ്ക്ക് ഈ മണ്ഡല കാലം ശബരിമലയിലെത്താനാകില്ല. പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. മതസൗഹാര്‍ദം തകര്‍ക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ പോസ്റ്റുകള്‍ ഇനി പാടില്ലെന്നും കോടതി താക്കീത് നല്‍കി. 

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് നവംബര്‍ 27 നാണ് രഹ്ന ഫാത്തിമ അറസ്റ്റിലായത്. ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ക്കും കുടുബത്തിനും ഭീഷണിയുണ്ടായിരുന്നു. ഇവരുടെ വീടിനു നേരെ ആക്രമണവും നടന്നിരുന്നു.

സ്ത്രീ പ്രവേശന വിധിയെ ഏറെ പിന്തുണച്ച ആളായിരുന്നു രഹ്ന ഫാത്തിമ പ്യാരീജാന്‍ എന്ന ഫേസ്ബുക്ക് ഐഡിയുടെ ഉടമസ്ഥയായ രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന ആളും ആണ് രഹ്ന. പാത്തൂസ് എന്നാണ് രഹ്നയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ രഹ്ന എത്തിയത് വലിയ വിവാദമായിരുന്നു. രഹ്ന എത്തി എന്ന് മാത്രമല്ല, നടപ്പന്തല്‍ വരെ പോലീസ് സംരക്ഷണത്തില്‍ എത്തി. അവിടെ നിന്ന് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വന്നു.


കൊച്ചിയിലാണ് രഹ്നയുടെ താമസം. ജീവിത പങ്കാളിയായ മനോജിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് ഇവര്‍. സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന നിലപാടില്‍ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ കറുപ്പുടുത്ത്, ഒരു ഫോട്ടയും രഹ്ന ഫാത്തിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. എന്നാല്‍ രഹ്ന കറുപ്പുടുത്ത് മലകയറാന്‍ എത്തും എന്ന സൂചനകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.

രഹ്നയുടെ ചിത്രത്തിന് താഴെ സംഘപരിവാര്‍ അനുകൂലികളുടെ പച്ചത്തെറി വിളി ആയിരുന്നു. രഹ്നയുടെ പേരിലെ മുസ്ലീം ഐഡന്റിറ്റി തന്നെ ആയിരുന്നു പലരുടേയും പ്രശ്‌നം. അതിന്റെ പേരില്‍ തന്നെ ആയിരുന്നു തെറിവിളികളും അശ്ലീലവര്‍ഷവും.

രഹ്ന ഫാത്തിമ ഒരു ഭക്തയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ആ അര്‍ത്ഥത്തില്‍ രഹ്ന ഒരു ഭക്തയല്ല എന്ന് പറയേണ്ടി വരും. ഹിന്ദുമത വിശ്വാസിയും അല്ല രഹ്ന. ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താന്‍ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ള ആളാണ് രഹ്ന.

സദാചാര പോലീസിങ്ങിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ. അതിന്റെ പേരിലും അവര്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്നും സദാചാര പോലീസിങ്ങിനെതിരെ ശക്തമായ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.

മോഡലിങ്ങിലും ശ്രദ്ധ പതിപ്പിക്കുന്ന ആളാണ് രഹ്ന ഫാത്തിമ. തന്റെ ഫേസ്ബുക്ക് വാളില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ രഹ്ന പങ്കുവച്ചിണ്ട്. പല ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടും ഉണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ശബരിമല വിവാദത്തിന് മുമ്പ്, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു. അത് തൃശൂരിലെ പുലികളിയുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് രഹ്ന ഉള്‍പ്പെടെയുള്ള ചില സ്ത്രീകള്‍ പുലികളിയില്‍ പുലിവേഷം അണിഞ്ഞ് പങ്കെടുക്കുകയും ചെയ്തിരുന്നു.

രഹ്ന പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന സിനിമയാണ് പ്രിന്‍സ് സംവിധാനം ചെയ്ത 'ഏക'. ഇന്റര്‍സെക്‌സ് വ്യക്തികളുടെ ജീവിതം വരച്ചുകാണിക്കുന്ന സിനിമയില്‍ രഹ്ന നഗ്‌ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളിലും രഹ്ന ശ്രദ്ധ നേടിയിരുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് രഹ്ന. ആദ്യ ഘട്ടത്തില്‍ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍ ആയിരുന്നു രഹ്നയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്. ശബരിമലയില്‍ രഹന തൊട്ടതോടെ ഇപ്പോള്‍ ഹൈന്ദവ സംഘടനകളും രഹ്നയ്‌ക്കെതിരെ രംഗത്തെത്തി.

ഇരുമുടിക്കെട്ടുമായി, കറുപ്പുടുത്ത് വരുന്നവരെ ശബരിമലയില്‍ പ്രവേശിപ്പിക്കും എന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന എത്തിയും ഇങ്ങനെ തന്നെ ആയിരുന്നു. തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് വലയത്തിലായിരുന്നു രഹ്നയും മാധ്യമ പ്രവര്‍ത്തകയായ കവിതയും നടപ്പന്തല്‍ വരെ എത്തിയത്.

രഹ്നയും കവിതയും നടപ്പന്തലില്‍ എത്തിയപ്പോഴേക്കും സന്നിധാനത്ത് പ്രതിഷേധം ശക്തമായിരുന്നു. പരികര്‍മികള്‍ പൂജാകര്‍മകള്‍ പോലും നിര്‍ത്തിവച്ചത് നാമജപവുമായി രംഗത്ത് വന്നു. ആചാരലംഘനം നടന്നാല്‍ നട അടച്ചിടേണ്ടി വരും എന്ന് തന്ത്രിയും വ്യക്തമാക്കി. ഇതോടെ രഹ്നയും കവിതയിം മലയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് രഹ്ന തിരിച്ചിറങ്ങിയത്. പിന്നാലെയാണ് രഹന ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലാകുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends