Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ

15 DECEMBER 2018 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കിലായിരുന്നു റഫേല്‍ ഇടപാടിന്റെ മേലുണ്ടായ ആരോപണമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യനെപ്പോലെയാണെന്നും സൂര്യന് നേരെ ചെളിവാരിയെറിയരുതെന്നും ഷാ തുറന്നടിച്ചു.

കപട രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണ് സുപ്രിംകോടതിയുടെ ഇന്നത്തെ വിധിയെന്നും ഷാ പറയുന്നു. റഫേല്‍ ഇടപാടില്‍ തെറ്റായൊന്നും കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഷ്ട്രീയ നേട്ടത്തിനായി നടത്തിയ വ്യാജപ്രചരണമാണ് കോടതി വിധിയിലൂടെ വെളിപ്പെട്ടത്.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വീണ്ടുവിചാരമില്ലാത്ത ആരോപണം നടത്തിയ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്നും അമിത് ഷാ പറയുന്നു. ബന്ധുപ്രീണനവും അഴിമതിയും ഞങ്ങളുടെ നയമല്ലെന്ന് ബിജെപി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ അംബാനിയെ ഇടപാടില്‍ ഓഫ്‌സെറ്റ് പാര്‍ട്ണറാക്കിയതും സുപ്രിംകോടതി എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി തന്റെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്തണം. രാജ്യത്തിന് പ്രധാനപ്പെട്ട ഒരു കരാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജനങ്ങളെയും സൈനികരെയും സംശയാലുക്കളാക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിക്കുന്നു. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ തയ്യാറാകാതിരുന്നതെന്താണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. കാവല്‍ക്കാരന്‍ കള്ളനാണെന്ന് വിളിച്ചു പറയുന്ന എല്ലാ കള്ളന്മാരും അങ്ങനെ ചെയ്യുന്നത് കാവല്‍ക്കാരനെ പേടിക്കുന്നത് കൊണ്ടാണ്.

നിങ്ങള്‍ സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ അത് നിങ്ങളുടെ ദേഹത്ത് തന്നെയായിരിക്കും പതിക്കുകയെന്നും ഷാ രാഹുലിനെ ഉപദേശിച്ചു. നേരത്തെ ബിജെപി വക്താവ് ഷാനവാസ് ഹുസൈനും കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ചിരുന്നു. എല്ലാ ഇടപാടുകളും ബൊഫേഴ്‌സ് ഇടപാടല്ലെന്നാണ് ഹുസൈന്‍ പറഞ്ഞത് എന്നും അമിത്ഷാ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുയർത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി പദത്തോട് ബഹുമാനമില്ലെന്ന സ്മൃതി ഇറാനിയുടെ പരമാര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

റാഫേൽ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends