ഭര്‍ത്താവിന്റെ കാമുകിയായ വിധവയെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി, കാമുകന്റെ മുന്നിലിട്ട് ഭാര്യാ സഹോദരന്‍മാര്‍ വിധവയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു, പൊലീസ് കേസെടുത്തു

ഭര്‍ത്താവിന്റെ കാമുകിയായ വിധവയെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി. ഉത്തരാഖണ്ഡിലെ രാംനഗറില്‍ രാജ രാജേശ്വര്‍ വില്ലേജിലെ ഗുപ്തി പഞ്ചായത്തിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. സംശയത്തെ തുടര്‍ന്നാണ് ഭാര്യ ക്വട്ടേഷന്‍ നല്‍കിയതെന്നും ആരോപണമുണ്ട്. മരുമകന്റെ വാടക വീട്ടിലെത്തിയ വിധവയെ നിരുപമ എന്ന സ്ത്രീയും അവരുടെ രണ്ട് സഹോദരങ്ങളുമടക്കം ആറ് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മരുമകനെയും സംഘം ആക്രമിച്ചു.
ആക്രമണത്തിനിടെ രണ്ട് പുരുഷന്‍മാര്‍ വിധവയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൂട്ടബലാത്സംഗം നടത്തുകയായിരുന്നു. ഇതിനെല്ലാം സാക്ഷിയായി കാമുകനായ ഭര്‍ത്താവും ഉണ്ടായിരുന്നു. അവിഹിതബന്ധം ആരോപിക്കപ്പെട്ട നിരുപമയും സഹോദരങ്ങളുമാണ് ആക്രമണം നടത്തിയതും ബലാത്സംഗത്തിന് ഒത്താശ ചെയ്തതും. തന്റെ ഭര്‍ത്താവുമായി വിധവയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ നിരുപമ ആരോപിക്കുന്നു. ഭര്‍ത്താവ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹത്തെയും കൊണ്ടുവന്ന് പ്രതികാരം ചെയ്തതെന്നും നിരുപമ പറയുന്നു.
ഭര്‍ത്താവ് ഇരുന്ന ജീപ്പിലിട്ടാണ് വിധവയെ നിരുപമയുടെ സഹോദരങ്ങള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. നാല് പുരുഷന്‍മാരാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വിധവയുടെ മരുമകന്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ്് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിധവയെ വൈദ്യപരിശോധനയ്ക്ക് ശേഷം മൊഴിയെടുത്ത് വിട്ടയച്ചു. അവര്‍ക്ക് സുരക്ഷ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























