Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കരയുമ്പോള്‍ കൂടെ ചിരിക്കാന്‍ നിന്‍ നിഴല്‍ മാത്രം വരെ... ഒടിയനും വനിതാ മതിലും കൂടി മഞ്ജുവിന്റെ ഉറക്കം കെടുത്തി; ആപത്ത് കാലത്ത് ഒപ്പം നിന്ന പ്രിയ സുഹൃത്ത് ശ്രീ കുമാര്‍ മേനോനും ഇടതു പക്ഷ സര്‍ക്കാരും മഞ്ജുവിനെ പരസ്യമായി തള്ളി പറയുന്നു

19 DECEMBER 2018 11:43 AM IST
മലയാളി വാര്‍ത്ത

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍വരും കരയുമ്പോള്‍ കൂടെ ചിരിക്കാന്‍ നിന്‍ നിഴല്‍ മാത്രം വരെ... എന്ന അവസ്ഥയിലാണ് നമ്മുടെ പ്രിയ താരം മഞ്ജു വാര്യര്‍. അല്ലെങ്കില്‍ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറുമോ? ഒടിയന്റെ വിജയ പ്രതീക്ഷയോടൊപ്പം വനിതാ മതിലിനെ അനുകൂലിച്ചുള്ള മഞ്ജുവിന്റെ വീഡിയോ വമ്പന്‍ ഹിറ്റായി. വനിതാ മതിലിന് വലിയ ആവേശമായി. എന്നാല്‍ മഞ്ജു രാഷ്ട്രീയ മതിലില്‍ നിന്നും പിന്‍മാറിയതോടെ അത് സിപിഎമ്മിന് വലിയ അടിയായി. അതോടൊപ്പം ശ്രീകുമാര്‍ മേനോനെയും ഒടിയനേയും പിന്തുണച്ച് മഞ്ജു എത്താത്തത് പ്രിയ സുഹൃത്ത് ശ്രീകുമാറിനേയും ചൊടിപ്പിച്ചു. അങ്ങനെയാണ് മഞ്ജുവിനെ വിശ്വസിക്കാന്‍ കൊള്ളാത്തവളെന്ന് ശ്രീകുമാര്‍ വിളിച്ചത്. ഇതോടെ മഞ്ജു വല്ലാത്ത ധര്‍മ്മ സങ്കടത്തിലായി. മഞ്ജുവിനെ സംബന്ധിച്ച് വല്ലാത്ത വിഷമമുണ്ടാക്കിയ രാത്രിയായിരുന്നു. എങ്കിലും ആരോടും ഒന്നും പറയാതെ കരഞ്ഞുറങ്ങി. ഒപ്പം ആരെയും കുറ്റപ്പെടുത്താതെ പോസ്റ്റുമിട്ടു. 

വിമര്‍ശനങ്ങളേയും അഭിനന്ദനങ്ങളേയും ഒരുപോലെ സ്വീകരിക്കുന്നുവെന്ന് നടി മഞ്ജു വാര്യര്‍. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്.രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെയെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.സമീപകാലത്ത് ഒരു മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വിധേയമായത്.

ഒരു വിഭാഗം സിനിമയ്ക്ക് നല്ല പ്രതികരണം നല്‍കുമ്പോഴും വ്യാപകമായ രീതിയില്‍ ഒടിയനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തന്റെ സിനിമ മനഃപൂര്‍വമായ ഡീ ഗ്രേഡിംഗിന് വിധേയമാക്കുകയാണെന്ന് പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു.

തനിക്കെതിരേ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഒടിയനെതിരായി മാറിയ നെഗറ്റീവ് പബ്ലിസിറ്റി എന്നാണ് ശ്രീകുമാര്‍ മോനോന്റെ വാദം. മോഹന്‍ലാല്‍ ഫാന്‍സിന്റെയോ, നിഷ്പക്ഷരായ പ്രേക്ഷകരുടെയോ എതിര്‍പ്പല്ല, ഈ നെഗറ്റീവ് പബ്ലിസിറ്റിയുടെ പിന്നിലെന്നും മറ്റു ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ കളികളാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

മഞ്ജുവിനൊപ്പം നിന്നതിന്റെ പേരിലാണ് തനിക്കെതിരേ ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദം.

തിരിച്ചുവരവില്‍ മഞ്ജുവിന് സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത ഒരാളെന്ന നിലയില്‍ ഇപ്പോള്‍ വ്യക്തിപരമായി തന്നെ തനിക്കെതിരെയും സിനിമയ്‌ക്കെതിരേയും നടക്കുന്ന ആക്ഷേപങ്ങളില്‍ മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് രംഗത്തു വരേണ്ടതാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

അതേ സമയം രൂക്ഷമായ പ്രതികരണമാണ് മഞ്ജുവിനെതിരെ വരുന്നത്. വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത് എത്തി.
'അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, അത് മാറേണ്ട സമയമായി' മന്ത്രി പറഞ്ഞു.മഞ്ജുവാര്യരുടെ പിന്‍മാറ്റത്തോടെ പരിപാടിയുടെ നിറംമങ്ങിയോ എന്ന ചോദ്യത്തിന് അവരുടെ കണ്ണാടി കുറച്ചുപഴയതാണെന്നും അതിനെന്തോ കാഴ്ചക്കുറവുണ്ടെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (48 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (54 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (57 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends